വി.എസ് വികസന വിരോധിയെന്ന് ബ്രിട്ടാസ് പറഞ്ഞതായി വിക്കിലിക്‌സ്
VARTHA
31-Aug-2011
VARTHA
31-Aug-2011
ചെന്നൈ: വി.എസ്.അച്യുതാനന്ദന്‍ വികസന വിരോധിയെന്ന് കൈരളി മുന്‍ എം.ഡി ജോണ്‍
ബ്രിട്ടാസ് പറഞ്ഞതായി വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയായിരുന്ന
വി.എസിന്റെ സമീപനം സിപിഎം നിലപാടുകള്‍ക്ക് വിരുദ്ധമാണ്. എല്ലാ സംസ്ഥാനത്തും
മുഖ്യമന്ത്രിമാര്‍ വികസനത്തിനു നേതൃത്വം നല്‍കുമ്പോള്‍ കേരളത്തില്‍ വി.എസ്
വികസനത്തിന് തുരങ്കം വെയ്‌ക്കുന്നു. കേരളത്തിലെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ നല്ല
ടീമാണ് ഉളളതെങ്കിലും വി.എസ് ഈ ടീമിനെ നയിക്കാന്‍ കഴിവുള്ള ഒരാളല്ല. പ്രഗത്ഭരായ
നിരവധി പേര്‍ മന്ത്രിസഭയിലുണ്‌ടെങ്കിലും വിഭാഗീയതയുടെ കൂടപ്പിറപ്പായ വി.എസിന് അവരെ
നല്ല രീതിയില്‍ നയിക്കാന്‍ കഴിയുന്നില്ലെന്നും ബ്രിട്ടാസ് പറഞ്ഞതായാണ്
വിക്കിലീക്‌സ് വെളിപ്പെടുത്തുന്നത്. 2008 ഫെബ്രുവരിയില്‍ ബ്രിട്ടാസുമായി
അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയുടെ വിവരങ്ങളാണ് വിക്കിലിക്‌സ്
പുറത്തുവിട്ടത്.
അതിനിടെ വി.എസ് അച്യുതാനന്ദനെക്കുറിച്ച് അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരോട് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന്‌ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തി.
അതിനിടെ വി.എസ് അച്യുതാനന്ദനെക്കുറിച്ച് അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരോട് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന്‌ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments