Image

കരുതലുകള്‍ (കവിത:മാത്യു മൂലേച്ചേരില്‍)

Published on 04 December, 2012
കരുതലുകള്‍ (കവിത:മാത്യു മൂലേച്ചേരില്‍)
തുറന്നൊരു ചര്‍ച്ചയ്‌ക്കാണു
നീയെന്നെ വിളിച്ചത്‌
പക്ഷെ ചര്‍ച്ചാവിഷയങ്ങളില്‍
കാര്‍മേഘങ്ങളെയും
ഇടിമുഴക്കങ്ങളെയും
മിന്നല്‍പ്പിണരുകളെയും
കൊള്ളിമീനുകളെയും നീയെടുത്തിട്ടു...

അപ്പോഴും
എന്റെ പ്രതികരണങ്ങള്‍
ദക്ഷിണധ്രുവത്തിലെ
മഞ്ഞുകട്ടകല്‌പോലെയായിരുന്നു

ക്ഷമകെട്ടപ്പോള്‍ നീയേല്‌പ്പിച്ച
നഖക്ഷതപാടുകള്‍ക്കു ഉറകൂട്ടുവാന്‍
ഒരുതുള്ളി വെള്ളത്തിനായ്‌ അവ കേഴുന്നു...

നീയെന്നില്‍ പെയ്യുമെന്ന്‌ ഞാന്‍ കരുതി
എന്റെ കരുതലുകളില്‍ പെയ്യാതെ നീ മാറി
നിന്റെ ചാറ്റലുകളും ചീറ്റലുകളും
നാടും ദേശവും മാറിക്കൊണ്ടിരുന്നു

പണ്ട്‌ നീ പെരുമഴപെയ്യിച്ച ദേശങ്ങള്‍
പലതുംമിപ്പോള്‍ വെറും മരുഭൂമികള്‍
ഒരുന്നാള്‍ ഞാനവയോടൊപ്പം കൂട്ടുചേര്‍ന്നീടും
അന്നുനീ വെറും പൊടിമണംമുയ
ര്‍ത്താനായ്‌മാത്രം വന്നുപെയ്യല്ലേ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക