Image

സ്ത്രീകള്‍ ജയിലില്‍ എത്തുന്നത്: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സ്ത്രീ തടവുകാരെ തേടി ഒരന്വേഷണം

സാഹിറ Published on 01 December, 2012
സ്ത്രീകള്‍ ജയിലില്‍ എത്തുന്നത്: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സ്ത്രീ തടവുകാരെ തേടി ഒരന്വേഷണം

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സ്ത്രീ തടവുകാരെ തേടി ഒരന്വേഷണം
ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയില്‍ ജന്റര്‍ ഇക്കോളജി ദലിത് സ്റ്റഡീസിലെ വിദ്യാര്‍ത്ഥിനി സാഹിറ നടത്തിയ അന്വേഷണം.
പ്രതികള്‍ക്കിടയിലൂടെ : സാഹിറ

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോകുന്നതിനുമുമ്പ് എന്റെ മനസ്സില്‍ ഒരു ചെറിയ പേടിയുണ്ടായിരുന്നു. ജയിലിലേക്കല്ലെ യാത്ര. അവിടെ ഇരുവശങ്ങളിലുമായി ചെറിയ കാട്. ഒരു പതിനഞ്ച് മിനിറ്റ് സമയമെങ്കിലും വേണ്ടിവരും അതിന്റെ പ്രധാന കവാടത്തില്‍ നിന്ന ജയില്‍ ഗേറ്റിലേക്ക് എത്താന്‍ തന്നെ. തലേദിവസം രാത്രി കിടന്നുറങ്ങുമ്പോള്‍ മുഴുവനും ജയില്‍ ആയിരുന്നു എന്റെ മനസ്സില്‍. അവിടെയുള്ള സ്ത്രീ തടവുകാര്‍ നിന്നോട് സംസാരിക്കുകയില്ല, നിന്നെ ചീത്തവിളിക്കും എന്നിങ്ങനെയുള്ള പേടിപ്പെടുത്തുന്ന അഭിപ്രായങ്ങളാണ് കൂട്ടുകാരില്‍ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞത്. ഞാന്‍ ഇതെല്ലാം ഓര്‍ത്തു കിടന്നു. രാവിലെ പത്തുമണിയാകുമ്പോഴേക്കും അവിടെ എത്തേണ്ടതുണ്ട്.
വിയ്യൂര്‍ ജയിലിനു മുന്നിലെത്തിയപ്പോള്‍ സൂപ്രണ്ടിനെ എന്റെ ഐഡന്ററ്റി കാര്‍ഡ് കാണിക്കുകയും അനുമതിയുടെ അടിസ്ഥാനത്തില്‍ ഞാന്‍ അകത്തേക്ക് കടക്കുകയും ചെയ്തു. പുരുഷ!ാരുടെ സെല്ലിന്റെ ഭാഗത്തുകൂടിയാണ് വുമണ്‍ സെല്ലിലേക്കു പോകേണ്ടിയിരുന്നത്. പുരുഷ തടവുകാരെ കണ്ടപ്പോള്‍ തന്നെ എനിക്കു പേടിയായി. ഒരു വലിയ വാതില്‍, അതിന്റെ ഉള്ളില്‍ ചെറിയ വാതില്‍. അകത്തു നിന്ന് സുശീല എന്നുപേരുള്ള ഒരു സ്ത്രീ വാര്‍ഡന്‍ ആ വാതില്‍ തുറന്നുതന്നു. അവര്‍ അകത്തുനിന്ന് താക്കോല്‍ ഇട്ട് വാതില്‍ പൂട്ടി. അവിടെയള്ള എല്ലാവരും എന്നെ വലിയ അത്ഭുതത്തോടെയാണ് നോക്കിയത്. ഞാനും തടവുകാരിയാണോ എന്ന് അവര്‍ എന്നോടു ചോദിച്ചു. അതില്‍ സുമതി എന്ന സ്ത്രീ എന്നോട് ചോദിച്ചു. ഇത്രയും ചെറിയ കുട്ടിയായ നീ എന്തു തെറ്റാണ് ചെയ്തത്? ഞാന്‍ നിങ്ങളെ കാണാനായിട്ട് വന്നതാണെന്ന് അറിയിച്ചു. എന്നെ പരിചയപ്പെടുത്തിയ ശേഷം വാര്‍ഡന്‍ എന്നോട് സംസാരിക്കാന്‍ ആര്‍ക്കൊക്കെ താല്‍പര്യമുണ്ട് എന്ന് ചോദിച്ചു. അപ്പോള്‍ അവിടെയുള്ള എല്ലാവരും കൈപൊക്കി സമ്മതം അ!ിറയിച്ചു. എന്റെ അടുക്കലേക്ക് തടിച്ചുകൂടി. അപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറയാന്‍ പറ്റാത്ത തരത്തിലുള്ളതായിരുന്നു. അവര്‍ എനിക്ക് ഇട്ടുതന്ന കസേര വേണ്ടെന്നുവച്ച ഞാന്‍ അവരുടെ കൂടെ ഇരുന്നു. അങ്ങനെ അവരുടെ സെല്ലില്‍ ഇരുന്ന് സംസാരിക്കാന്‍ തുടങ്ങി. അവര്‍ ആദ്യം എന്റെ വീടും ചുറ്റുപാടുകളും അന്വേഷിച്ചു.
അവിടെ ഏതാണ്ട് അമ്പതോളം സ്ത്രീ തടവുകാര്‍ ഉണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ളവര്‍ക്കു പുറമേ തമിഴ്‌നാട്, കര്‍ണാടക എന്നീ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ആ കൂട്ടത്തില്‍ ഉണ്ട്. ഇതില്‍ 21 പേരുമായി എനിക്കു സംസാരിക്കാനായി. ഇതില്‍ കൊലപാതകം ചെയ്തവരും മയക്കുമരുന്നുകേസില്‍ പെട്ടവരും വഞ്ചനാകുറ്റം, കൊലപാതകശ്രമം, വ്യഭിചാരക്കുറ്റം, ചാരായകേസ് തുടങ്ങിയ കേസുകളില്‍ പെട്ടവരും ഉണ്ടായിരുന്നു.

വ്യക്തിചിത്രങ്ങള്‍
1. കവിതചേച്ചിയുടെ പേരിലുള്ള കേസ മോഷണക്കുറ്റം ആണ്. ഏകദേശം 24 വയസ്സ് കാണും. വീട് വയനാടാണ്. അച്ഛനും അമ്മയും വളരെ ചെറുപ്പത്തില്‍ മരിച്ചുപോയി. ഒരു അനുജത്തിയുണ്ട്. അവള്‍ കന്യാസ്ത്രീകള്‍ നടത്തുന്ന മഠത്തിലാണ്. ഇവര്‍ എറണാകുളത്ത് ഹോംനേഴ്‌സായി ജോലിചെയ്യുകയായിരുന്നു. ആ വീട്ടിലെ കാരണവരില്‍ നിന്നും ചേച്ചി പീഡനങ്ങള്‍ അനുഭവിച്ചിരുന്നു. അതിനെ ചേച്ചി എതിര്‍ത്തപ്പോള്‍ മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടു.
2. ഗുഭദ്ര, കഞ്ചാവുകേസില്‍ പ്രതിയാക്കപ്പെട്ടവള്‍. 38 വയസ്സ്. വീട് കാസര്‍കോഡ്. അച്ഛന്‍ മരിച്ചുപോയി. അമ്മയുണ്ട്. കല്യാണം കഴിഞ്ഞതാണ്. പക്ഷെ ഭര്‍ത്താവ് മരിച്ചുപോയി മക്കളൊന്നുമില്ല. ഇതിനുമുമ്പ് കണ്ണൂര്‍ സെണ്ട്‌ല് ജയിലില്‍ കിടന്നിട്ടുണ്ട്. തന്റെ ഭര്‍ത്താവ് കാരണമാണ് താന്‍ ഈ മേഖലയിലേക്ക് വരാനിടയായത്. എന്നാണവര്‍ പറയുന്നത്. ഭര്‍ത്താവ് കുടുംബം നോക്കിയിരുന്നില്ല. ഇവര്‍ക്ക് 500 രൂപയ്ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കും. ഇവരുടെ സ്‌നേഹിതന്‍. അത് വിറ്റുകഴിയുമ്പോള്‍ 5000 രൂപ ലാഭം കിട്ടും. കൂടുതല്‍ പൈസ കൈകളിലേക്ക് വരാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും വീണ്ടും ഈ പ്രവൃത്തി ചെയ്തു. പക്ഷെ സ്‌നേഹിതന്‍ ഒറ്റിക്കൊടുത്തു. കിട്ടിയ പണം കൊണ്ട് സ്വര്‍ണ്ണം വാങ്ങുകയും ബാങ്കിലിടുകയും ചെയ്തു. ഇനി ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഒരു ടെയലല്‍ ഷോപ്പ് തുടങ്ങണമെന്നാഗ്രഹമുണ്ട് ഇവര്‍ക്ക്.
3. തങ്കമണി, കൊലപാതകത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വയസ്സ് 36. വീട് ആലുവ. വീട്ടില്‍ മൂന്ന് പെണ്‍മക്കള്‍. അമ്മ ചെറുപ്പത്തില്‍ രമിച്ചുപോയി. അമ്മ ആത്മഹത്യ ചെയ്തതാണത്രേ. അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചു. ഈ സ്ത്രീ കാരണമാണ് തന്റെ അമ്മ മരിച്ചതെന്ന് ചെറുപ്പം ആയിരുന്നപ്പോള്‍ ആളുകള്‍ പറഞ്ഞതുകേട്ട് ആ സ്ത്രീയോട് വെറുപ്പ് മാത്രമായിരുന്നു അവര്‍ക്ക്. ആ രണ്ടാനമ്മക്ക് കുട്ടിയുണ്ടായപ്പോള്‍ താന്‍ അതിനെ കിണറ്റിലിടാന്‍ ശ്രമിച്ചുവെന്നും ആ പേരില്‍ രണ്ടാനമ്മ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. ഇപ്പോള്‍ ഇവരുടെ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുണ്ട്. കുട്ടി ഇപ്പോള്‍ അനിയത്തിയുടെ കൂടെയാണ്. ഭര്‍ത്താവ് പൂജപ്പുര സെണ്ട്‌ല് ജയിലിലാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ കൊലചെയ്തു എന്ന കുറ്റത്തിനാണ് ഭര്‍ത്താവിനെ ജീവപര്യന്തം ശിക്ഷിച്ചിരിക്കുന്നത്. ഇവര്‍ ഇവിടെ ഇപ്പോള്‍ കഴിയുന്നത് പൊതുസ്ഥലത്തുവെച്ച് ഒരു സ്ത്രീയെ കുത്തിയതിന്റെ കുറ്റത്തിനാണ്. ആ സ്ത്രീ മരിച്ചിട്ടില്ല. എന്തിനാണ് ആ സ്ത്രീയെ ഉപദ്രവിച്ചതെന്ന ചോദ്യത്തിന് അവര്‍ മറുപടി തന്നില്ല. ഒരുപാട് ഞാന്‍ നിര്‍ബന്ധിച്ചു. പക്ഷെ ഇവര്‍ എന്നോട് പറഞ്ഞില്ല. ചെറിയ ക്വട്ടേഷന്‍ പാര്‍ട്ടികൂടിയാണ് ഇവര്‍.
4. സുലോചന, മോഷണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവള്‍. വയസ് 26. വീട് മുവാറ്റുപുഴ. വീട്ടില്‍ അച്ഛന്‍, അമ്മ, അനുജത്തി. വല്ലപ്പോഴും വീട്ടില്‍ വരുന്ന അച്ഛന്‍. കുടുംബത്തെ നോക്കാനായി ഹോം നഴ്‌സായി ജോലി നോക്കി. വീട്ടിലെ ദാരിദ്ര്യാവസ്ഥ കാരണം പണത്തിന് അത്യാവശ്യമായി വന്നപ്പോള്‍ ജോലി ചെയ്ത വീട്ടില്‍ നിന്നും മൂന്നരപവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചു. പക്ഷെ വീട്ടുടമസ്ഥന്‍ ആരോപിക്കുന്നത് എട്ടരപവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചുവെന്നാണ്. ഇപ്പോള്‍ ഇവര്‍ എട്ടുമാസം ഗര്‍ഭിണിയാണ്.
5. അമ്മിണി ചാരായകേസിലാണ് പ്രതിയാക്കപ്പെട്ടത്. വയസ് 56. വീട് വയനാട്. വീട്ടില്‍ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ട്. ഭര്‍ത്താവ് മരിച്ചുപോയി. ഒരു അയല്‍വാസി ഒറ്റിക്കൊടുത്തതാണ്. പോലീസ് ഇവരെ ഒരുപാട് മര്‍ദിച്ചു.
6. ഷീല വ്യഭിചാരക്കുറ്റത്തിന്റെ പേരിലാണ്. വയസ് 28. വീട് കര്‍ണാടക. ഒരു കുട്ടിയുണ്ട്. അത് അനിയത്തിയുടെ വീട്ടിലാണ്. കേരളത്തില്‍ വന്നിട്ട് ആറ് വര്‍ഷമായി. ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ട്. പക്ഷെ എല്ലാവരോടും പറയുന്നത് ഭര്‍ത്താവ് മരിച്ചുപോയെന്നാണ്. രണ്ടാമതൊരു വിവാഹം ചെയ്തു. പക്ഷെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.
7. മേരി, വഞ്ചനാകുറ്റത്തിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വയസ് 26. വീട് തൃശ്ശൂര്‍. ഞാനിവിടെ എത്തുമ്പോള്‍ ഇവര്‍ പ്രസവിച്ചിട്ട് 40 ദിവസമായിട്ടുള്ളൂ. ഇവര്‍ ഇതിന്റെ അകത്ത് എത്തപ്പെട്ടത് ഭര്‍ത്താവ് ചെയ്ത കുറ്റത്തിനാണ്. ഭര്‍ത്താവിന് ബിസിനസ് ചെയ്യുന്നതിനുവേണ്ടി ഇവര്‍ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തു. പക്ഷെ ഭര്‍ത്താവ് ആ പണം തിരിച്ചടച്ചില്ല. ഇതു കേസായി എന്നറിഞ്ഞപ്പോള്‍ ഭര്‍ത്താവ് സ്ഥലം വിട്ടു. ചേച്ചിയെ അറസ്റ്റു ചെയ്തു. ഈ കുട്ടി ഉണ്ടായിട്ടുപോലും ഭര്‍ത്താവ് വിളിച്ചില്ല. ഭര്‍ത്താവ് വന്നു കഴിഞ്ഞാല്‍ ഒരിക്കലും വിവാഹമോചനം നടത്തില്ല. സമൂഹത്തിന്റെ മുമ്പില്‍ ഒരു ഭര്‍ത്താവ് ആയി നിലനിര്‍ത്തുമെങ്കിലും ഒരിക്കലും പൊരുത്തപ്പെട്ട് ജീവിക്കില്ല.
8. സുലു, വീട്ടുജോലിക്ക് നിന്ന വീട്ടിലെ കാരണവരെ കൊലചെയ്തതാണ് കുറ്റം. രണ്ട് കുട്ടികള്‍, ഭര്‍ത്താവുമായി പിരിഞ്ഞിട്ട് ആറുവര്‍ഷമായി. ഇവര്‍ക്കിടയില്‍ വിവാഹമോചനം നടന്നിട്ടില്ല. ഇവര്‍ വേലക്കുനിന്ന വീട്ടില്‍നിന്നും ഒരു പാട് പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നു. അവസാനം സഹികെട്ടപ്പോള്‍ ഇവര്‍ക്ക് കാരണവരെ കൊല്ലേണ്ടതായി വന്നു.
9. അനിത വഞ്ചനാകുറ്റത്തിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വയസ് 41. രണ്ട് കുട്ടികള്‍. ഭര്‍ത്താവിന് പെയ്ന്റിംഗ് ജോലിയായിരുന്നു. ഇവര്‍ കുടുംബശ്രീ പ്രസിഡന്റായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും വന്ന കുറേ യുവാക്കള്‍ ഒരുലക്ഷം രൂപയുടെ ലോണ്‍ തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ആദ്യം ഒരു തവണ ഇതിലേക്ക് കുറച്ച് പണം കൊടുക്കണം. അതിനുശേഷമാണ് ലോണ്‍ നല്‍കുന്നത്. ചേച്ചി കുടുംബശ്രീയിലുള്ളവരുടെയെല്ലാം കയ്യില്‍ നിന്ന് പണം പിരിച്ച് അവര്‍ക്ക് നല്‍കി. പക്ഷെ അവര്‍ ആ പണവും കൊണ്ട് കടന്നുകളഞ്ഞു. 13 ലക്ഷം രൂപ ആളുകളുടെ കയ്യില്‍നിന്നം തട്ടിയെടുത്തു കബളിപ്പിച്ചു എന്ന പേരില്‍ ഇവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.
10. പാത്തുമ്മ, കൊലപാതകക്കേസ്. വയസ്സ് 58. ഒരു കുട്ടി. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. പാത്തുമ്മയ്ക്ക് മറ്റൊരു പുരുഷനുമായുള്ള ബന്ധത്തിലുണ്ടായ കുട്ടിയെ അത് ജനിച്ചപ്പോള്‍തന്നെ അവര്‍ കൊന്നുകളഞ്ഞു. ആ കൂട്ടത്തില്‍ പാത്തുമ്മായും മരിക്കാന്‍ ശ്രമിച്ചു. പക്ഷെ മരിച്ചില്ല. ആ കുട്ടിയെ കൊന്നതില്‍ തനിക്ക് ഇന്നും പശ്ചാത്താപമാണുള്ളത് എന്ന് പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു.
11. ശാന്തമ്മ, കൊലപാതകക്കേസ്, വയസ്സ് 54. രണ്ട് കുട്ടികള്‍. ഭര്‍ത്താവ് മരിച്ചു. സാന്തമ്മയുടെ ഭര്‍ത്താവ് മക്കളെ എല്ലാദിവസവും മദ്യപിച്ചുവന്നിട്ട് ഉപദ്രവിക്കും. അവസാനം സഹികെട്ടപ്പോള്‍ ആ സ്ത്രീ ഭര്‍ത്താവിനെ വെട്ടി കൊലപ്പെടുത്തി. ആ സ്ത്രീ ആരോടും അധികം സംസാരിക്കാറില്ല. മാനസികമായി ശരിക്കും തകര്‍ന്നിരുന്നു ആ സ്ത്രീ.
12. സൗമ്യ, മയക്കുമരുന്ന് കേസ് പ്രതി. വയസ് 32. ഒരു കുട്ടി ആദ്യഭര്‍ത്താവ് മരിച്ചു. രണ്ടാമത് വിവാഹം ചെയ്ത ആള്‍ തൊട്ടപ്പുറത്തെ പുരുഷ തടവറയില്‍ ഉണ്ട്. ഇവരില്‍ നിന്നും കുറേ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ഇവര്‍ക്ക് ഒരിക്കലും ഇതിനകത്ത് വന്നതില്‍ ഒരു സങ്കടവുമില്ല എന്നാണ് പറയുന്നത്. കാരണം അവര്‍ ഒരു വര്‍ഷം സാമാന്യമായി സമ്പാദിച്ചുകിട്ടുന്ന തുകയേക്കാള്‍ കൂടുതല്‍ മയക്കുമരുന്നു വ്യാപാരത്തിലൂടെ ലഭിച്ചു. മൂന്നരവര്‍ഷം കൊണ്ട് കൊച്ചി എന്താണെന്ന് മനസിലായെന്നും അവര്‍ പറഞ്ഞു.
മാത്രവുമല്ല പെണ്‍വാണിഭത്തെക്കുറിച്ച് ഇവര്‍ എന്നോട് സംസാരിച്ചു. ഇവരുടെ സ്‌നേഹിത ഇതിന്റെ ഏജന്റാണത്രേ. സ്വന്തം അമ്മ ഒരു മകളെ വില്‍ക്കാനായി കൊടുത്തത്, ആ കുട്ടിക്ക് ഒരു ദിവസത്തെ വില എന്നു പറയുന്നത് ആയിരുന്നുവത്രേ. പിന്നീട് ഒരു മണിക്കൂറിനായി നാല്‍പിതനായിരം കിട്ടിയത്രേ. ഒരു ദിവസത്തിന് ഒരു ലക്ഷം രൂപവരെയുമാണ് നല്‍കിയിരുന്നത്.
പിന്നെ അവിടെ ഉണ്ടായിരുന്നത് കുറേ തമിഴ് സ്ത്രീകള്‍.
എല്ലാവരും അതിനുള്ളില്‍ കിടക്കുന്നത് മോഷണക്കുറ്റത്തിന്റെ പേരിലാണ്. എന്തെങ്കിലും തൊഴിലെടുത്ത് ജീവിക്കാന്‍ വന്നവരായിരുന്നു അതില്‍ പകുതിലേറെയും. പക്ഷെ സമൂഹം അവരെ സംശയത്തിന്റെ പേരില്‍ ഇരുളറകളിലടച്ചു.
ഇതില്‍ പകുതിയിലധികം സ്ത്രീകളും തങ്ങളുടെ കുടുംബത്തെ രക്ഷിക്കാന്‍വേണ്ടി നടത്തിയ ചെറിയ മോഷണങ്ങള്‍, പീഡനങ്ങളെ തുടര്‍ന്ന് ആത്മരക്ഷക്കുവേണ്ടി ചെയ്തുപോകുന്ന കുറ്റകൃത്യങ്ങള്‍ ഇവയാണ് ക്രിമിനല്‍ കുറ്റങ്ങളായി തീരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക