Image

ഉച്ച വിശ്രമ സമയത്ത്‌ മറ്റു ജോലി; ബഹ്‌റൈനില്‍ തൊഴിലാളികള്‍ക്ക്‌ പിഴ

Published on 30 August, 2011
ഉച്ച വിശ്രമ സമയത്ത്‌ മറ്റു ജോലി; ബഹ്‌റൈനില്‍ തൊഴിലാളികള്‍ക്ക്‌ പിഴ
മനാമ: ഉച്ചസമയത്തുള്ള വിശ്രമനിയമം ലംഘിച്ചതിന്റെ പേരില്‍ നൂറോളം തൊഴിലാളികള്‍ക്ക്‌ പിഴ ചുമത്തിയതായി തൊഴില്‍ മന്ത്രാലയം. നിയമം ലംഘിച്ച്‌ കമ്പനികളില്‍ നിന്ന്‌ ഉച്ചസമയത്ത്‌ പുറം ജോലിയില്‍ പണിയെടുത്ത തൊഴിലാളികള്‍ക്കാണ്‌ പിഴ ചുമത്തിയത്‌. ഇതനുസരിച്ച്‌ ഒരോ തൊഴിലാളിക്കും 50 മുതല്‍ 300 ദിനാര്‍ വരെയാണ്‌ പിഴ ഈടാക്കിയത്‌.

ജൂലൈ മുതലാണ്‌ ബഹ്‌റൈനില്‍ ഉച്ച വിശ്രമനിയമം നടപ്പാക്കിയത്‌. നിയമ ലംഘകരെ പിടികൂടുന്നതിന്‌ ഇതിനകം മന്ത്രാലയം ഉദ്യോഗസ്‌ഥര്‍ വിവിധ സ്‌ഥങ്ങളിലായി പരിശോധനകള്‍ നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക