സുഗീത് സംവിധാനം ചെയ്യുന്ന ത്രീ ഡോട്ട്‌സ് എന്ന ചിത്രത്തിന്റെ അണിയറ
പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നുവരുന്നു. ചിത്രത്തില്‍ ജനനി അയ്യര്‍
നായികയാവുന്നു. നരേന്‍, കൃഷ്‌ണകുമാര്‍, നിയാസ് ബക്കര്‍, മാസ്‌റ്റര്‍ വിവസ്വാന്‍,
ഐശ്വര്യ ദേവന്‍, ശ്രീധന്യ എന്നിവരാണ് മറ്റു താരങ്ങള്‍. സതീഷ്, സുഗീത് എന്നിവര്‍
ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ബിജുമേനോന്‍,
പ്രതാപ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പല
ചെയ്‌തികളാല്‍ ജയിലിലകപ്പെട്ട മൂന്ന് അപരിചിതര്‍. ജീവിതം ഒരു കുത്തു പോലെ
നിലച്ചവര്‍. അവര്‍ സുഹൃത്തുക്കളായപ്പോള്‍ ഓരോ കുത്തും ഒന്നായി തുടര്‍ന്ന പ്പോള്‍
അതൊരു ജീവിതത്തിലേയ്‌ക്കുള്ള യാത്രയായി മാറി. അങ്ങനെ വിഷ്‌ണു, ലൂയി, പപ്പന്‍
എന്നിവര്‍ ജീവിതത്തിന്റെ നന്മയിലേയ്‌ക്ക് യാത്ര തിരിച്ചു. ഓരോരുത്തരും ഓരോ
ജോലിയില്‍ ഏര്‍പ്പെട്ടു. അവരെ ജീവിതത്തിലേയ്‌ക്ക് കൂട്ടിക്കൊണ്ടു വന്നത്
ഡോക്‌ടര്‍ ഐസക്ക് ആണ്. എങ്കിലും ഒരു സംശയം ഇടയ്‌ക്കു വച്ച് പഴയ
ജീവിതത്തിലേയ്‌ക്ക് മടങ്ങുമോ? ഇവിടെ ത്രീ ഡോട്ട്‌സിന്റെ കഥ ആരംഭിക്കുന്നു.
വിഷ്‌ണുവായി കുഞ്ചാക്കോ ബോബനും ലൂയിയായി ബിജു മേനോനും പപ്പന്‍ എന്ന പപ്പേട്ടനായി
പ്രതാപ് പോത്തനും ഡോക്‌ടര്‍ ഐസക്കായി നരേനും പ്രധാന കഥാപാത്രങ്ങളായി
പ്രത്യക്ഷപ്പെടുന്നു.
രാജേഷ് രാഘവന്‍ തിരക്കഥെഴുതുന്ന ചിത്രത്തിന്റെ
ഛായാഗ്രഹണം ഫൈസല്‍ അലി നിര്‍വഹിക്കുന്നു.