Image

സണ്ണിസ്റ്റീഫന്‍ നയിക്കുന്ന സെമിനാര്‍ യൂറോപ്പിലും അമേരിക്കയിലും

Published on 30 August, 2011
സണ്ണിസ്റ്റീഫന്‍ നയിക്കുന്ന സെമിനാര്‍ യൂറോപ്പിലും അമേരിക്കയിലും
പ്രേഷിത വര്‍ഷാചരണത്തിന്റെ ഭാഗമായി ലോകപ്രശസ്‌ത കുടുംബ പ്രേഷിതനും, വചന പ്രഘോഷകനും, സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ വിശുദ്ധീകരണ സെമിനാര്‍ സെപ്‌റ്റംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ സ്ഥലങ്ങളില്‍ നടത്തുന്നു.

പ്രാര്‍ത്ഥനയില്‍ വളരുവാനും, ആത്മീയതയില്‍ ആഴപ്പെടുവാനും, ദൈവിക സമാധാനത്തില്‍ കുടുംബബന്ധങ്ങള്‍ നിലനില്‍ക്കുവാനും, ആന്തരിക ശാരീരിക സൗഖ്യം നേടുവാനും, സഭയോടൊത്തുള്ള ഉണര്‍വിനും ഈ കുടുംബ വിശുദ്ധീകരണ സെമിനാര്‍ ഏറെ പ്രയോജനപ്രദമാണ്‌.

കുടുംബ ജീവിതത്തിന്റെ അന്തസാരം ഉള്‍ക്കൊണ്‌ട്‌, ഗഹനവും, ഗൗരവപൂര്‍ണവുമായ കുടുംബ ജീവിത പ്രശ്‌നങ്ങളേയും, ആധ്യാത്മിക വിഷയങ്ങളേയും ശ്രോതാവിന്റെ മനസറിഞ്ഞ്‌ സണ്ണി സ്റ്റീഫന്‍ ലളിതമായി പകര്‍ന്നു നല്‍കുന്നു.

മൂന്ന്‌ പതിറ്റാണ്‌ട്‌ ഫാമിലി കൗണ്‍സിലിംഗ്‌ രംഗത്ത്‌ പ്രവര്‍ത്തിച്ചുള്ള അറിവുകളും, അനുഭവങ്ങളും ചേര്‍ത്ത്‌ ആഴമേറിയ പ്രായോഗിക ജീവിതപാഠങ്ങള്‍ നല്‍കുന്ന ക്ലാസുകള്‍, ഓരോ കുടുംബത്തിനും പുത്തനുണര്‍വ്‌ നല്‍കും. സെമിനാറിനോടനുബന്ധിച്ച്‌ എല്ലായിടങ്ങളിലും കൗണ്‍സിലിംഗിനും സൗകര്യമുണ്‌ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ കുര്യന്‍ : 783 853 0287, 170 230 8081, മോഹന്‍ ജെ. കളത്തില്‍: 510 861 8504, 510 494 9860, ജോസ്‌ കുമ്പിളുവേലില്‍ 0049 2232 962366.
സണ്ണിസ്റ്റീഫന്‍ നയിക്കുന്ന സെമിനാര്‍ യൂറോപ്പിലും അമേരിക്കയിലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക