Image

അകാല കഷണ്ടി ഹൃദ്രോഗത്തിന്‌ ലക്ഷണമെന്ന്‌

Published on 29 November, 2012
അകാല കഷണ്ടി ഹൃദ്രോഗത്തിന്‌ ലക്ഷണമെന്ന്‌
അകാലത്തിലുണ്ടാകുന്ന കഷണ്ടി ഹൃദ്രോഗത്തിന്‌ ലക്ഷണമെന്ന്‌ കണ്ടെത്തല്‍. ഹാര്‍വാര്‍ഡ്‌ മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ പഠനത്തില്‍ കണ്ടത്‌ ഉച്ചിയില്‍ നല്ലതുപോലെ കഷണ്ടി വന്നാല്‍ ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത 36 ശതമാനം കൂടുതലാണെന്നാണ്‌. തലമുടിയുടെ ചുവട്ടിലുള്ള സൂക്ഷ്‌മ ഗ്രന്ഥികളില്‍ രക്‌തമെത്താതെ വന്നാണ്‌ കഷണ്ടി വരുന്നത്‌. ഇത്‌ രക്‌തപ്രവാഹത്തിന്റെ പോരായ്‌മ കൊണ്ടാണെന്നും ഈ പോരായ്‌മ ഹൃദ്രോഗങ്ങള്‍ക്കും കാരണമാകുന്നു എന്നാണ്‌ മറ്റൊരു സിദ്ധാന്തം. കഷണ്ടിക്ക്‌ കാരണക്കാരനായ കൂടിയ അളവിലെ ടെസ്‌റ്റോസ്‌റ്റിറോണ്‍ ഹൃദയത്തിനെയും കുഴപ്പത്തിലാക്കുന്നു.

കൂടാതെ അലസത, ഒന്നിലും ശ്രദ്ധിക്കാന്‍ സാധിക്കാതെ വരുക എന്നിവ ചിലപ്പോള്‍ ഹൃദയത്തിന്റെ ഇലക്‌ട്രിക്‌ പ്രവര്‍ത്തനങ്ങളില്‍ വന്ന താളപ്പിഴയാവാം. രക്‌തസമ്മര്‍ദം താണ്‌ തലച്ചോറിലേക്ക്‌ വേണ്ടത്ര രക്‌തമെത്താതെ വരുമ്പോഴാണ്‌ ഈ മന്ദത അനുഭവപ്പെടുന്നത്‌. ഹൃദയമിടിപ്പ്‌ അമിതമോ തീരെ കുറയുകയോ ചെയ്യാം. ഇതും ഹൃദ്രോഗത്തിന്‌ കാരണമാകാം.
അകാല കഷണ്ടി ഹൃദ്രോഗത്തിന്‌ ലക്ഷണമെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക