Image

അമിത പുകവലി തലച്ചോറിനെ നശിപ്പിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌

Published on 26 November, 2012
അമിത പുകവലി തലച്ചോറിനെ നശിപ്പിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌
ലണ്ടന്‍: അമിത പുകവലി തലച്ചോറിനെ നശിപ്പിക്കുമെന്നും ക്രമേണ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും പ്രതികരണ ശേഷിയും തകരാറിലാകുമെന്നും പുതിയ പഠനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ലണ്‌ടന്‍ കിംഗ്‌ കോളജിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമായത്‌. ഏകദേശം 8,800 സ്‌ത്രീ പുരുഷന്‍മാരിലാണ്‌ പഠനം നടത്തിയത്‌. പുകവലി പോലുള്ള ജീവിതശൈലികള്‍ ആരോഗ്യത്തോടൊപ്പം മനസും തകരാറിലാക്കുമെന്ന്‌ പഠനത്തില്‍ വ്യക്തമായതായി ഗവേഷകര്‍ പറഞ്ഞു. എയ്‌ജ്‌ ആന്‍ഡ്‌ എയ്‌ജിംഗ്‌ എന്ന ജേര്‍ണലിലാണ്‌ പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌. അമിതമായി പുകവലി തലച്ചോറിലേയ്‌ക്കുള്ള രക്തയോട്ടം കുറയ്‌ക്കുമെന്നും ഇതു ശരീരത്തെ നിയന്ത്രിക്കുന്ന തലച്ചോറിനെ തകരാറിലാക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ ചൂണ്‌ടിക്കാട്ടുന്നു. പ്രായം അന്‍പതുകളോടടുത്തവരില്‍ ഇതേത്തുടര്‍ന്ന്‌ ഓര്‍മശക്തി അതിവേഗം കുറയുന്നതായും പഠനത്തില്‍ കണ്‌ടെത്തി. അമിത പുകവലി ഉയര്‍ന്ന രക്തസമ്മര്‍ദ്ധത്തിനും സ്‌ട്രോക്കിനും കാരണമാകുമെന്ന്‌ അനുബന്ധപഠനത്തില്‍ കണ്‌ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമിത പുകവലി തലച്ചോറിനെ നശിപ്പിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക