Image

ആന്‍ അഗസ്റ്റിന്‍ പ്രണയത്തില്‍

Published on 24 November, 2012
ആന്‍ അഗസ്റ്റിന്‍ പ്രണയത്തില്‍
ഇടക്കാലംകൊണ്ട്‌ മലയാള സിനിമയിലെ യുവ നടിമാരില്‍ മുമ്പന്തിയിലെത്തിയ ആന്‍ അഗസ്‌റ്റിന്‍ പ്രണയക്കുരുക്കിലെന്ന്‌ റിപ്പോര്‍ട്ട്‌. പ്രമുഖ ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണാണ്‌ ആനിന്റെ ഹൃദയം കവര്‍ന്നിരിയ്‌ക്കുന്നത്‌. ചാപ്പാ കുരിശ്‌, ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത്‌, അയാളും ഞാനും തമ്മില്‍, പോപ്പിന്‍സ്‌, ഷൂട്ടിങ്‌ തുടരുന്ന എബിസിഡി തുടങ്ങിയവയുടെയെല്ലാം ക്യാമറ ചലിപ്പിച്ചിരിയ്‌ക്കുന്നത്‌ ജോമോനാണ്‌.

ഒരു വര്‍ഷം മുമ്പാണ്‌ ഇവര്‍ക്കിടയില്‍ സൗഹൃദം മൊട്ടിട്ടത്‌ പിന്നീടത്‌ പ്രണയമായി വളരുകയായിരുന്നു. വിവാഹം എന്നുവേണമെന്ന്‌ തീരുമാനിച്ചിട്ടില്ലെങ്കിലും അടുത്തവര്‍ഷമാദ്യം തന്നെയുണ്ടാകുമെന്നാണ്‌ പ്രതീക്ഷിയ്‌ക്കപ്പെടുന്നത്‌.

പ്രമുഖ നടന്‍ അഗസ്റ്റിന്റെ മകളായ ആന്‍ അഗസ്റ്റിന്‍ ചുരുങ്ങിയകാലം കൊണ്ടാണ്‌ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്‌. എല്‍സമ്മ എന്ന പെണ്‍കുട്ടി, ത്രീ കിങ്‌സ്‌ തുടങ്ങിയ ചിത്രങ്ങളില്‍ ആനിന്റെ പ്രകടനം ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടിരുന്നു.
ആന്‍ അഗസ്റ്റിന്‍ പ്രണയത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക