Image

ആഷിക്‌ അബിവുന്റെ ഡാ തടിയാ

Published on 22 November, 2012
ആഷിക്‌ അബിവുന്റെ ഡാ തടിയാ
ആഷിക്‌ അബു സംവിധാനം ചെയ്യുന്ന ഡാ തടിയാ ഉടന്‍ എത്തും.
ജന്മംകൊണ്ടുതന്നെ തടിയനായിപ്പോയ ഒരു യുവാവ്‌. തീരെ മെലിഞ്ഞ മറ്റൊരു യുവാവ്‌. ഇവര്‍ക്കിടയിലൂടെയാണ്‌ ഈ ചിത്രത്തിന്റെ കഥാവികസനം. ഇവര്‍ക്കിടയിലേക്ക്‌ ഒരു പെണ്‍കുട്ടിയുടെ സാന്നിദ്ധ്യമാണ്‌ ഈ ചിത്രത്തിന്റെ കഥാഗതിയെ മാറ്റിമറിക്കുന്നത്‌. ജ്യേഷ്‌ഠാനുജന്മാരുടെ മക്കളാണ്‌ ലൂക്കായും സണ്ണിയും. ലൂക്കായാണ്‌ ഇതിലെ തടിയന്‍.

ഈ ചിത്രത്തിന്റെ കഥ മനസില്‍ തെളിഞ്ഞതുമുതല്‍ ഇവിടെ തടിയനെ അവതരിപ്പിക്കാന്‍ പറ്റുന്ന അഭിനേതാവിനെയാണ്‌ അന്വേഷിച്ചുപോന്നിരുന്നത്‌. അങ്ങനെയാണ്‌ കൊച്ചിയിലെ പ്രശസ്‌തമായ ഡ്രീംസ്‌ ഹോട്ടലിലെ സൗണ്ട്‌ എന്‍ജിനീയറെ കാണുന്നത്‌. തന്റെതന്നെ മറ്റൊരു ചിത്രത്തിന്റെ റെക്കോര്‍ഡിംഗുമായി ബന്ധപ്പെട്ടപ്പോഴായിരുന്നു ഈ കൂടിക്കാഴ്‌ച നടന്നത്‌. പിന്നീട്‌ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ പ്രകാശ്‌ മേനോനുമായി സംസാരിക്കുകയും ഓഡിഷന്‍ നടത്തുകയും അതില്‍ തങ്ങള്‍ക്ക്‌ പൂര്‍ണമായി തൃപ്‌തിയുണ്ടാവുകയും ചെയ്‌തതോടെ പ്രകാശ്‌ മേനോന്‍ ഇതിലെ ലൂക്കാ ആയി മാറി.
കൊച്ചിയിലെ ആദ്യത്തെ മേയറും പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടിയായ പ്രകാശ്‌ കോണ്‍ഗ്രസിന്റെ അവസാനത്തെ കണ്ണികൂടിയാണ്‌ ലൂക്കാ. പ്രകാശ്‌ മറ്റേടത്തിന്റെ മകന്‍ ജോണ്‍ പ്രകാശിന്റെ മകന്‍. മറ്റൊരു മകനായ ജോസ്‌ പ്രകാശിന്റെ മകനാണ്‌ സണ്ണി.

ലൂക്കായുടെ തടി കുടുംബത്തിലൊക്കെ ആദ്യം പ്രശ്‌നമായിരുന്നെങ്കിലും പിന്നീടതൊരു പ്രശ്‌നമായിരുന്നില്ല.

ആന്‍ മേരി ലൂക്കായുടെ കളിക്കൂട്ടുകാരിയായിരുന്നു. പിന്നീടവള്‍ ഈ സ്ഥലംവിട്ടുപോയി. വര്‍ഷങ്ങള്‍ക്കുശേഷം ആന്‍മേരി വീണ്ടും ഈ നാട്ടിലെത്തുന്നു.

തടിച്ചിരുന്ന താന്‍ മെലിഞ്ഞതിന്റെ പിന്നിലെ രഹസ്യവും മെലിഞ്ഞിരുന്നാല്‍ ആരോഗ്യത്തിനുണ്ടാകുന്ന ഗുണങ്ങളുമെല്ലാം അവള്‍ വിശദീകരിച്ചു. സണ്ണി വെയ്‌നാണ്‌ സണ്ണിയെ അവതരിപ്പിക്കുന്നത്‌. നിവിന്‍ പോളി, ആന്‍ അഗസ്റ്റിനാണ്‌ ആന്‍ മേരിയെയും. മണിയന്‍പിള്ള രാജു, ഇടവേള ബാബു, എന്‍.എല്‍. ബാലകൃഷ്‌ണന്‍, ജയരാജ്‌ വാര്യര്‍, നാരായണന്‍ നായര്‍, വിനയ്‌ ഫോര്‍ട്ട്‌, ശ്രീരാമന്‍, കുഞ്ചന്‍ എന്നിവരും പ്രധാന താരങ്ങളാണ്‌. വാഴൂര്‍ ജോസ്‌
ആഷിക്‌ അബിവുന്റെ ഡാ തടിയാ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക