Image

അനുശ്രീക്ക്‌ തിരക്കേറുന്നു

Published on 21 November, 2012
അനുശ്രീക്ക്‌ തിരക്കേറുന്നു
ഡയമണ്ട്‌ നെക്ലേസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുശ്രീയ്‌ക്ക്‌ മലയാളത്തില്‍ തിരക്കേറുന്നു. രാജ്‌ ബാബുവിന്റെ സാധാരണക്കാരന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ തിരക്കിലാണ്‌ നടി ഇപ്പോള്‍. ഭഗത്‌ മാനുവലിന്റെ നായികയായാണ്‌ അനുശ്രീ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. ഗ്രാമത്തില്‍ ജീവിക്കുന്ന സാധാരണക്കാരനായ ഒരാള്‍ നടനാവണമെന്ന മോഹത്താല്‍ നാടുവിടുന്നു. ഭഗത്‌ ആണ്‌ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. നാടുവിട്ട അയാള്‍ക്കായി കാത്തിരിക്കുന്ന കാമുകിയായാണ്‌ അനുശ്രീ വേഷമിടുന്നത്‌. നാടുവിട്ട തന്റെ കാമുകന്‍ പുതിയൊരാളായി തീര്‍ന്നെങ്കിലും അയാള്‍ക്ക്‌ വേണ്ടി കാത്തിരിക്കാനായിരുന്നു കാമുകിയുടെ തീരുമാനം.

കൂടാതെ പേടിത്തൊണ്ടന്‍ എന്ന ചിത്രത്തില്‍ സുരാജിന്റെ നായികയായും അനുശ്രീ പ്രത്യക്ഷപ്പെടുന്നു. ഈ സിനിമയുടെ ഷൂട്ടിങ്‌ ഏതാണ്ട്‌ പൂര്‍ത്തിയായിരുന്നു. അടുത്ത മാസം ചിത്രം തീയേറ്ററുകളിലെത്തും. സലാമിന്റെ ആദ്യ സംവിധാന സംരംഭമായ റെഡ്‌ വൈനിലും അനുശ്രീ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. മോഹന്‍ലാലിനൊപ്പം മറ്റൊരു ചിത്രത്തിലും അനു അഭിനയിക്കും.
അനുശ്രീക്ക്‌ തിരക്കേറുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക