സണ്ണിസ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ വിശുദ്ധീകരണ സെമിനാര്‍ ; യൂറോപ്പിലും, അമേരിക്കയിലും
VARTHA
29-Aug-2011
VARTHA
29-Aug-2011

കോട്ടയം: പ്രേഷിത വര്‍ഷാചരണത്തിന്റെ ഭാഗമായി ലോകപ്രശസ്ത കുടുംബ പ്രേഷിതനും, വചന പ്രഘോഷകനും, സംഗീത സംവിധായകനുമായ സണ്ണിസ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബവിശുദ്ധീകരണ സെമിനാര്‍ സെപ്റ്റംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ യൂറോപ്പിലും അമേരിക്കയിലുമായി വിവിധ ദേവാലയങ്ങളില്‍ നടത്തപ്പെടുന്നു.
.jpg)
പ്രാര്‍ത്ഥനയില്‍ വളരുവാനും, ആത്മീയതയില്‍ ആഴപ്പെടുവാനും, ദൈവിക സമാധാനത്തില്‍ കുടുംബബന്ധങ്ങള്‍ നിലനില്‍ക്കുവാനും, ആന്തരിക ശാരീരിക സൗഖ്യം നേടുവാനും, സഭയോടൊത്തുള്ള ഉണര്‍വിനും ഈ കുടുംബ വിശുദ്ധീകരണ സെമിനാര്‍ ഏറെ പ്രയോജനപ്രദമാണ്.
കുടുംബ ജീവിതത്തിന്റെ അന്തസ്സാരം ഉള്‍ക്കൊണ്ടുകൊണ്ട്, ഗഹനവും, ഗൗരവപൂര്‍ണ്ണവുമായ കുടുംബ ജീവിത പ്രശ്‌നങ്ങളേയും, ആദ്ധ്യാത്മിക വിഷയങ്ങളേയും ശ്രോതാവിന്റെ മനസ്സറിഞ്ഞ് സണ്ണി സ്റ്റീഫന്‍ ലളിതമായി പകര്‍ന്നു നല്‍കുന്നു.
മൂന്ന് പതിറ്റാണ്ട്, ഫാമിലി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിച്ചുള്ള അറിവുകളും, അനുഭവങ്ങളും ചേര്‍ത്ത് ആഴമേറിയ പ്രായോഗിക ജീവിതപാഠങ്ങള്‍ നല്‍കുന്ന ക്ലാസ്സുകള്‍ , ഓരോ കുടുംബത്തിനും പുത്തനുണര്‍വ് നല്‍കുന്നതാണ്. സെമിനാറിനോടനുബന്ധിച്ച് കൗണ്‍സിലിംങിനും സൗകര്യമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
[email protected]
India : 91 944 715 4999 (cell)
ജോര്‍ജ്ജ് കുര്യന്‍ : (UK) 783 853 0287 (cell), 170 230 8081 (R)
മോഹന്‍ ജെ. കളത്തില്‍ : (USA) 510 861 8504 (cell), 510 494 9860 (R)
ഡോ. സന്തോഷ് ടി. ജോണ്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments