Image

അഭയകേസ്: പുതിയ കുറ്റപത്രം നല്‍കണമെന്ന് കോടതി

Published on 29 August, 2011
അഭയകേസ്: പുതിയ കുറ്റപത്രം നല്‍കണമെന്ന് കോടതി
തിരുവനന്തപുരം: അഭയകേസിലെ രാസപരിശോധനയുടെ വര്‍ക്ക് രജിസ്റ്റര്‍ തിരുത്തിയ കേസില്‍ പുതിയ കുറ്റപത്രം നല്‍കണമെന്ന് തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവിട്ടു.

കെമിക്കല്‍ എക്‌സാമിനര്‍മാരായ ചിത്ര, ഗീത എന്നിവര്‍ക്കെതിരെ പോലീസ് നേരത്തെ നല്‍കിയ കുറ്റപത്രം അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഇരുവര്‍ക്കുമെതിരെയുള്ള കുറ്റപത്രത്തില്‍ ഓരോകുറ്റവും വേര്‍തിരിച്ച് രേഖപ്പെടുത്തണം.

അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ കരുതല്‍ കുറ്റപത്രം വായിച്ചുകേട്ടപ്പോഴാണ് സി.ജെ.എം ജഡ്ജ് കമാല്‍ പാഷ നിര്‍ദേശം നല്‍കിയത്. സപ്തംബര്‍ 15ന് കേസ് വീണ്ടും പരിഗണിക്കും.

തങ്ങള്‍ക്കെതിരായുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളായ ഗീതയും ചിത്രയും നല്‍കിയ ഹര്‍ജി കോടതി തള്ളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക