Image

കന്യാസ്ത്രീയുടെ മരണം: പോലീസുകാരനെ ചോദ്യം ചെയ്തു

Published on 29 August, 2011
കന്യാസ്ത്രീയുടെ മരണം: പോലീസുകാരനെ ചോദ്യം ചെയ്തു
തിരുവനന്തപുരം: പൂങ്കുളത്ത് കന്യാസ്ത്രീയെ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം കോണ്‍വന്റില്‍ നിന്നും പുലര്‍ച്ചെ ഇറങ്ങിപ്പോയ പോലീസുകാരനെ ചോദ്യം ചെയ്തു. വിഴിഞ്ഞം സി.ഐയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഇക്കാര്യം വെളിപ്പെടുത്തിയ മൂന്ന് ദൃക്‌സാക്ഷികളുടെയും മൊഴിയെടുത്തിട്ടുണ്ട്.

കോവളത്തിനടുത്ത് പൂങ്കുളത്തെ ഫാത്തിമ മാതാപള്ളി കോണ്‍വെന്റിലെ വാട്ടര്‍ ടാങ്കിലാണ് സിസ്റ്റര്‍ മേരി ആന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന ദിവസം പുലര്‍ച്ചെ രണ്ടുപേര്‍ കോണ്‍വെന്റില്‍ നിന്ന് പുറത്തുപോകുന്നത് കണ്ടതായി കോണ്‍വെന്റിന് സമീപമുള്ള ഒരു ചായക്കടക്കാരനും മറ്റുരണ്ടുപേരും മൊഴി നല്‍കിയിരുന്നു. മൃതദേഹം കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണിത്. പുറത്തിറങ്ങിയ രണ്ടുപേരും പോലീസുകാരാണെന്നും വെളിപ്പെട്ടിരുന്നു.

21 വര്‍ഷമായി ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ അന്തേവാസിയായ സിസ്റ്റര്‍ മേരി ആന്‍സി ഹോളി ക്രോസ് എല്‍.പി. സ്‌കൂള്‍ ആരംഭിച്ചതു മുതല്‍ അവിടത്തെ അദ്ധ്യാപികയാണ്. കോണ്‍വെന്റിലെ അന്തേവാസികളായ ഒമ്പത് കന്യാസ്ത്രീകളില്‍ മുതിര്‍ന്ന രണ്ടു പേരില്‍ ഒരാളാണിവര്‍. സിസ്റ്ററിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ ആരോപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക