Image

ചതി പറ്റി; വിഷ്ണുപ്രിയ അഭിനയം നിര്‍ത്തുന്നു

Published on 19 November, 2012
ചതി പറ്റി; വിഷ്ണുപ്രിയ അഭിനയം നിര്‍ത്തുന്നു
ചലച്ചിത്രരംഗത്തെ വഞ്ചനകളിലും ചതികളിലും മനംമടുത്ത് അഭിനയരംഗത്തോട് വിടപറയാനുള്ള ഒരുങ്ങുകയാണ് നടി വിഷ്ണുപ്രിയ. സിനിമയെന്നത് ചതിയുടെ കൂടെ ലോകമാണെന്ന് അറിയുമായിരുന്നെങ്കിലും ലക്ഷങ്ങള്‍ നഷ്ടപ്പെടുമെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് നടി പറയുന്നു. ചിത്രത്തില്‍ നല്ല റോള്‍ തരാമെന്ന് മോഹിപ്പിച്ച് ലക്ഷങ്ങള്‍ കടമായി വാങ്ങിയ നിര്‍മാതാവ് ഇപ്പോള്‍ പണം തിരിച്ചുതരുന്നില്ലെന്നാണ് വിഷ്ണുപ്രിയയുടെ പരാതി. 

പെണ്‍പട്ടണം പോലുള്ള സിനിമകളില്‍ നല്ല വേഷങ്ങള്‍ തരാമെന്ന് പറഞ്ഞെങ്കിലും മോഹിച്ച രീതിയിലൊന്നും കാര്യങ്ങള്‍ നടന്നില്ല. വെള്ളിത്തിരയിലെ തിരിച്ചടികളിലും കയ്‌പേറിയ അനുഭവങ്ങളിലും മനംനൊന്ത് അഭിയനം നിര്‍ത്താനുള്ള തീരുമാനത്തിലാണ് താനെന്ന് വിഷ്ണുപ്രിയ പറയുന്നു. മറ്റു നടിമാര്‍ സിനിമയില്‍ അഭിനയിച്ചു പണമുണ്ടാക്കുമ്പോള്‍ തന്റെ കൈയില്‍ നിന്നും പണം പോയ വഴികളാണ് നടി വെളിപ്പെടുത്തുന്നത്. െ്രെകം സ്‌റ്റോറിയില്‍ നായികയായാണ് അഭിനയിച്ചത്. പെണ്‍പട്ടണത്തില്‍ കുറെ താരങ്ങള്‍ക്കൊപ്പം മുഖം കാണിച്ചു. മകരമഞ്ഞിലേത് അതിഥി വേഷമായിരുന്നു. ഇങ്ങനെ കുറെ സിനിമകള്‍. ഓരോ സിനിമകള്‍ കഴിയുമ്പോഴും നല്ലൊരു സിനിമ കൂടി ചെയ്ത ശേഷം വിവാഹജീവിതത്തിലേക്ക് കടക്കണമെന്നായിരുന്നു ആഗ്രഹം. എന്നാലൊന്നും നടക്കുന്നില്ല. അഭിനയിച്ച സിനിമകളിലെ പ്രതിഫലം മുഴുവന്‍ ചേര്‍ത്താലും നഷ്ടം മാത്രമാണ് ബാക്കിയെന്ന് നടി പറയുന്നു. 

ദിലീപ് നായകനായ സ്പീഡ് ട്രാക്കിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ വിഷ്ണുപ്രിയ അടുത്തിടെ റിലീസായ അനൂപ് മേനോന്‍ ചിത്രമായ ബാങ്കിംഗ് അവേഴ്‌സിലും അഭിനയിച്ചിരുന്നു. കുറെ സിനിമകളില്‍ അഭിനയിച്ചുവെന്നതൊഴിച്ചാല്‍ അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങളൊന്നും ലഭിച്ചില്ല. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലും ശങ്കര്‍ സംവിധാനം ചെയ്ത കേരളോത്സവം എന്ന ചിത്ര ത്തിലും നായികയായി അഭിനയിച്ച വിഷ്ണുപ്രിയ വിഎം വിനുവിന്റെ പെണ്‍പട്ട ണത്തില്‍ കുടുംബശ്രീ യൂണിറ്റിലെ പെണ്‍കുട്ടിയായി വേഷമിട്ടിരുന്നു. ഇതിനിടെ ശെല്‍വ സംവിധാനം ചെയ്ത 'നാങ്ക എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറി. എന്നാല്‍ തമിഴിലും നിര്‍ഭാഗ്യം നടിയെ വേട്ടയാടി. മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും തന്റെ സിനിമാഭാവിയില്‍ വിഷ്ണുപ്രിയയ്ക്ക് ഏറെ ആശങ്കകളുണ്ട്.

ചതി പറ്റി; വിഷ്ണുപ്രിയ അഭിനയം നിര്‍ത്തുന്നുചതി പറ്റി; വിഷ്ണുപ്രിയ അഭിനയം നിര്‍ത്തുന്നുചതി പറ്റി; വിഷ്ണുപ്രിയ അഭിനയം നിര്‍ത്തുന്നുചതി പറ്റി; വിഷ്ണുപ്രിയ അഭിനയം നിര്‍ത്തുന്നുചതി പറ്റി; വിഷ്ണുപ്രിയ അഭിനയം നിര്‍ത്തുന്നുചതി പറ്റി; വിഷ്ണുപ്രിയ അഭിനയം നിര്‍ത്തുന്നുചതി പറ്റി; വിഷ്ണുപ്രിയ അഭിനയം നിര്‍ത്തുന്നുചതി പറ്റി; വിഷ്ണുപ്രിയ അഭിനയം നിര്‍ത്തുന്നുചതി പറ്റി; വിഷ്ണുപ്രിയ അഭിനയം നിര്‍ത്തുന്നുചതി പറ്റി; വിഷ്ണുപ്രിയ അഭിനയം നിര്‍ത്തുന്നുചതി പറ്റി; വിഷ്ണുപ്രിയ അഭിനയം നിര്‍ത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക