Image

ജെയിംസ് ബോണ്ട് നടന്‍ ഡാനിയേല്‍ ക്രെയ്ഗ് അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് സൈനീക ക്യാമ്പില്‍

Published on 19 November, 2012
ജെയിംസ് ബോണ്ട് നടന്‍ ഡാനിയേല്‍ ക്രെയ്ഗ് അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് സൈനീക ക്യാമ്പില്‍
ലണ്ടന്‍: സൈനീകരെ ആശ്ചര്യഭരിതരാക്കി ജെയിംസ് ബോണ്ട് നടന്‍ ഡാനിയേല്‍ ക്രെയ്ഗ് അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് സൈനീക ക്യാമ്പിലെത്തി. തന്റെ പുതിയ ചിത്രമായ സ്‌കൈഫാള്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനോടനുബന്ധിച്ചാണ് ക്രെയ്ഗ് സൈനീക ക്യാമ്പിലെത്തിയത്. ഹെല്‍മന്ദ് പ്രവിശ്യയിലെ ക്യാമ്പ് ബാസ്റ്റിയോണിലാണ് അദ്ദേഹമെത്തിയത്.

800ലേറെ സൈനീകര്‍ ചിത്രം കണ്ടു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ഏതാനും മിനിറ്റുകള്‍ നീണ്ട ലഘുപ്രസംഗവും ക്രെയ്ഗ് നടത്തി. ചിത്രപ്രദര്‍ശനം കഴിഞ്ഞപ്പോള്‍ സൈനീകരുമായി സമയം ചിലവഴിക്കുകയും ചില തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തുന്ന രീതി സൈനീകരില്‍ നിന്ന് മനസിലാക്കുകയും ചെയ്തു.

പിന്നീട് ട്രൂമ രോഗികള്‍ക്ക് പ്രത്യേക ചികില്‍സ ലഭ്യമാക്കുന്ന ബ്രിട്ടീഷ് സൈനീക ആശുപത്രിയായ റോള്‍ 3 ഹോസ്പിറ്റല്‍ സന്ദര്‍ശിക്കുകയും ഇത്തരമൊരു സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തു. 

ജെയിംസ് ബോണ്ട് നടന്‍ ഡാനിയേല്‍ ക്രെയ്ഗ് അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് സൈനീക ക്യാമ്പില്‍   ജെയിംസ് ബോണ്ട് നടന്‍ ഡാനിയേല്‍ ക്രെയ്ഗ് അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് സൈനീക ക്യാമ്പില്‍   ജെയിംസ് ബോണ്ട് നടന്‍ ഡാനിയേല്‍ ക്രെയ്ഗ് അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് സൈനീക ക്യാമ്പില്‍   ജെയിംസ് ബോണ്ട് നടന്‍ ഡാനിയേല്‍ ക്രെയ്ഗ് അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് സൈനീക ക്യാമ്പില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക