കേരളത്തിലും അസമിലും തകര്‍പ്പന്‍ വിജയം നേടിയ മേലേപ്പറമ്പില്‍ ആണ്‍വീട് ബോളിവുഡിലും റീമേക്ക് ചെയ്യുന്നു. 1993ല്‍ മാണി സി കാപ്പന്‍ നിര്‍മിച്ച് രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് മേലേപ്പറമ്പില്‍ ആണ്‍വീട് . അടുത്തിടെ മേലേപ്പറമ്പില്‍ ആണ്‍വീട് മാണി സി കാപ്പന്‍ ആസാമീസ് ഭാഷയില്‍ റീമേക്ക് ചെയ്തിരുന്നു. ചിത്രത്തിന് അവിടെയും വലിയ സ്വീകരണമാണ് ലഭിച്ചത്.
റിലയന്‍സ് ഗ്രൂപ്പുമായി ചേര്‍ന്നാണ് മാണി സി കാപ്പന്‍ മേലേപ്പറമ്പില്‍ ആണ്‍വീട് ബോളിവുഡിലെത്തിക്കുന്നത്. നടീനടന്‍മാരെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജയറാം, ശോഭന, നരേന്ദ്ര പ്രസാദ്, മീന, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവാണ് മേലേപ്പറമ്പില്‍ ആണ്‍വീട്ടില്‍ തകര്‍ത്തഭിനയിച്ചത്.