Image

ഷിക്കാഗോ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ എട്ടുനോമ്പ്‌ പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 29 August, 2011
ഷിക്കാഗോ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ എട്ടുനോമ്പ്‌ പെരുന്നാള്‍
ഷിക്കാഗോ: സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള എട്ടുനോമ്പു പെരുന്നാള്‍ ഈവര്‍ഷം ഓഗസ്റ്റ്‌ 31 ബുധന്‍ മുതല്‍ സെപ്‌റ്റംബര്‍ 7 ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ ആചരിക്കുന്നു.

ഓഗസ്റ്റ്‌ 31, സെപ്‌റ്റംബര്‍ 1,2 (ബുധന്‍, വ്യാഴം, വെള്ളി) ദീവസങ്ങളില്‍ വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും 6.30-ന്‌ വിശുദ്ധ കുര്‍ബാനയും, മധ്യസ്ഥപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. റവ.ഫാ. തോമസ്‌ മേപ്പുറത്ത്‌ പ്രധാന കാര്‍മികത്വം വഹിക്കുന്നതാണ്‌.

സെപ്‌റ്റംബര്‍ 3-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന്‌ വികാരി റവ.ഫാ. ദിലീഷ്‌ ഏലിയാസ്‌ വചന ശുശ്രൂഷ നടത്തും. സെപ്‌റ്റംബര്‍ 4-ന്‌ ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും, 9.30-ന്‌ വിശുദ്ധ കുര്‍ബാനയും, മധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തപ്പെടും. സെപ്‌റ്റംബര്‍ 5,6,7 (തിങ്കള്‍, ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും, 6.30-ന്‌ വിശുദ്ധ കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും വികാരി റവ.ഫാ. ദിലീഷ്‌ ഏലിയാസിന്റെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതാണ്‌.

സെപ്‌റ്റംബര്‍ 7-ന്‌ ബുധനാഴ്‌ച വൈകുന്നേരം വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന്‌ സുവിശേഷ പ്രസംഗം, നേര്‍ച്ച വിളമ്പ്‌, ആശീര്‍വാദം എന്നിവയോടുകൂടി ഈവര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. വിശ്വാസികളായ ഏവരും നേര്‍ച്ചകാഴ്‌ചകളോടുകൂടിവന്ന്‌ വിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ അഭയപ്പെട്ട്‌ അനുഗ്രഹം പ്രാപിക്കണമെന്ന്‌ വികാരി റവ.ഫാ. ദിലീഷ്‌ ഏലിയാസ്‌ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. ദിലീഷ്‌ ഏലിയാസ്‌ (വികാരി) 847 768 0466, മാമ്മന്‍ കുരുവിള (വൈസ്‌ പ്രസിഡന്റ്‌) 630 718 1077, കുര്യന്‍ പി. ജോര്‍ജ്‌ (ട്രഷറര്‍) 847 933 1241, മനോജ്‌ ഏലിയാസ്‌ (സെക്രട്ടറി) 847 337 5932. ഷെവലിയാര്‍ ജയ്‌മോന്‍ അറിയിച്ചതാണിത്‌.
ഷിക്കാഗോ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ എട്ടുനോമ്പ്‌ പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക