ഷിക്കാഗോ: കരിങ്കുന്നത്തുനിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ഷിക്കാഗോയില്‍
താമസമാക്കിയിട്ടുള്ളവരുടെ 2011 വര്‍ഷത്തെ സ്‌നേഹക്കൂട്ടായ്‌മ സെപ്‌റ്റംബര്‍
മൂന്നാംതീയതി രാവിലെ 10 മണി മുതല്‍ മോര്‍ട്ടണ്‍ഗ്രോവിലുള്ള ഹാര്‍പര്‍ പാര്‍ക്കില്‍
വെച്ച് (Dempster/Lehigh) നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.
എല്ലാവര്‍ഷവും നടത്തപ്പെടുന്ന ഈ സംഗമം ഈവര്‍ഷവും വിവിധ കലാപരിപാടികളോടും,
മത്സരങ്ങളോടും സ്‌നേഹവിരുന്നോടുംകൂടി നടത്തപ്പെടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായിക്കഴിഞ്ഞു. എല്ലാ കരിങ്കുന്നം നിവാസികളേയും അഭ്യുദയകാംക്ഷികളേയും ഈ
കുടുംബ കൂട്ടായ്‌മയിലേക്ക് കുടുംബ സഹിതം ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോണ്‍ പാട്ടപ്പതിയില്‍ (847 312
7151), ബാബു ഉറുമ്പില്‍ (630 969 6930), അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ (630 668
2025), മാത്യു തട്ടാമറ്റം (773 312 3444), ബിജു അയലാരത്ത് (847 912 4867).