പെര്‍ത്ത്: ടൂറിസം വികസന ലക്ഷ്യവുമായി ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ എത്തിയ കേരള ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിന് ഒഐസിസി പെര്‍ത്ത് വന്‍ സ്വീകരണം നല്‍കി. ഓസ്‌ട്രേലിയയുടെ മുക്കിലും മൂലയിലും ഒഐസിസി മലയാളികളുടെ ഇടയില്‍ വന്‍ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളതെന്ന് സ്വീകരണ യോഗത്തില്‍ മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു.
നാടിന്റെ നൊമ്പരങ്ങള്‍ പ്രവാസജീവിതത്തിലും അലട്ടാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒന്നിപ്പിക്കുവാന്‍ ഒഐസിസി നടത്തിയ ശ്രമങ്ങള്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നും മന്ത്രി അനുസ്മരിച്ചു. ഒഐസിസി പെര്‍ത്ത് പ്രസിഡന്റ് മാത്യു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ദേശീയ കമ്മിറ്റി ട്രഷറര്‍ ബിനോയി പോള്‍, സെന്‍ട്രല്‍ കമ്മിറ്റിയംഗം സോയി സിറിയക്, വൈസ് പ്രസിഡന്റുമാരായ ബിജു കെ. ജോസഫ്, ഷൈനി ജോസഫ്, ജനറല്‍ സെക്രട്ടറി ജോര്‍ജ് പോള്‍, സെക്രട്ടറിമാരായ ബിജു ജോയി, അഗസ്റ്റ്യന്‍ ആന്‍ഡ്രൂസ്, സജി മാനുവല്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.