Image

പ്രവാചകന്റെ മഹിതമാതൃക പരിചയപ്പെടുത്തി ബഹുജന സമ്മേളനം

എം.കെ. ആരിഫ്‌ Published on 17 November, 2012
പ്രവാചകന്റെ മഹിതമാതൃക പരിചയപ്പെടുത്തി ബഹുജന സമ്മേളനം
ദോഹ: ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷന്‍ ഖത്തറിലെ മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ മലയാളി സംഘടനകളുമായി സഹകരിച്ച്‌ സംഘടിപ്പിച്ച `ഇതാണ്‌ ആ പ്രവാചകന്‍' ബഹുജന സമ്മേളനം മാനവതയുടെ മാര്‍ഗദര്‍ശിയായ പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മഹിതമാതൃക പൊതുസമൂഹത്തിന്‌ പരിചയപ്പെടുത്തുന്നതും പ്രവാചകനിന്ദക്ക്‌ പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ തുറന്നുകാട്ടുന്നതുമായി.

അല്‍സദ്ദ്‌ ഉമര്‍ ബിന്‍ ഖത്വാബ്‌ എഡ്യൂക്കേഷനല്‍ കോംപ്ലക്‌സില്‍ നടന്ന സമ്മേളനം ഖത്തര്‍ വഖഫ്‌ ഇസ്‌ലാമിക കാര്യ മന്ത്രി ഡോ. ഗൈഥ്‌ ബിന്‍ മുബാറക്‌ അല്‍കുവാരി ഉദ്‌ഘാടനം ചെയ്‌തു. ഖത്തറിലെ പ്രവാസി സമൂഹത്തിന്‍െറ വിവിധ തുറകളിലുള്ള ആയിരങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ലോക സമൂഹത്തിന്‌ വഴികാട്ടിയും വെളിച്ചവുമായ പ്രവാചകന്‍ മുഹമ്മദ്‌ നബിയെ അവഗണിക്കാന്‍ ഒരു സമൂഹത്തിനും കഴിയില്ലെന്ന്‌ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ മതകാര്യ വകുപ്പ്‌ ഡയറക്‌ടര്‍ മുഹമ്മദ്‌ മഹമൂദ്‌ അബ്ദുള്ള അല്‍ മഹ്മൂദ്‌ പറഞ്ഞു. അന്താരാഷ്‌ട്ര മുസ്‌ലിം പണ്‌ഡിത സഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവിയുടെ പ്രതിനിധിയായി ഖത്തര്‍ യൂണിവേഴ്‌സിറ്റി ശരിഅ: കോളജ്‌ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. അലി മുഹമ്മദി, ഖത്തര്‍ ചാരിറ്റി പബ്ലിക്‌ റിലേഷന്‍സ്‌ ഡയറക്‌ടര്‍ ഖാലിദ്‌ ആഹ്മദുല്‍ ഫഖ്‌റു പ്രമുഖ അറബ്‌ കോളമിസ്‌റ്റ്‌ ജാസിം ജബര്‍ അല്‍ കുവൈത്തിര്‍ എന്നിവര്‍ സംസാരിച്ചു. മന്ത്രി ഡോ. ഗൈഥ്‌ ബിന്‍ മുബാറക്‌ അല്‍കുവാരിക്ക്‌ ഇസ്‌ലാമിക്‌ അസോസിയേഷന്റെ ഉപഹാരം ആക്‌ടിംഗ്‌ പ്രസിഡന്റ്‌ വി.ടി ഫൈസല്‍ സമ്മാനിച്ചു.

മാനവരാശിയുടെ സമാധാനത്തിനും ക്ഷേമത്തിനും വേണ്‌ടി പ്രവര്‍ത്തിച്ച മഹത്‌വ്യകിതിത്വമായിരുന്നു മുഹമ്മദ്‌ നബിയെന്ന്‌ സമ്മേളനത്തില്‍ `മാനവികതയുടെ പ്രവാചകന്‍' എന്ന വിഷയത്തില്‍ പ്രഭാഷണ നടത്തിയ കഥാകൃത്തും ആക്‌ടിവിസ്‌റ്റുമായ പി. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ സ്‌ത്രീക്കും ഒട്ടകത്തിന്‍െറ കുടല്‍മാല ചാര്‍ത്തിയവര്‍ക്കും വിജയശ്രീലാളിതനായി മക്കയിലേക്ക്‌ തിരിച്ച്‌ വന്നപ്പോള്‍ തന്‍െറ ശ്രതുക്കള്‍ക്കും പ്രവാചകന്‍ നല്‍കിയ മാപ്പ്‌ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്‌. വിമര്‍ശനങ്ങള്‍ ശത്രുക്കള്‍ ഏഴുതിവെച്ച പുസ്‌തകങ്ങളില്‍ നിന്നാവരുതെന്നും വസ്‌തുനിഷ്‌ടമായ പഠനങ്ങളില്‍ നിന്നായിരിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വര്‍ത്തമാന കാലം നേരിടുന്ന മുഖ്യപ്രശ്‌നങ്ങളായ സാമ്പത്തിക പ്രതിസന്ധി, കുടുംബ ശൈഥില്യം, വശീയത തുടങ്ങിയ വിഷയങ്ങളില്‍ പ്രവാചക അധ്യാപനങ്ങള്‍ ഇന്നും മാത്യകയാണെന്ന്‌ `നവലോകം തേടുന്ന പ്രവാചകന്‍' എന്ന വിഷയത്തില്‍ സംസാരിച്ച ജമാഅത്തെന്മ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറി പി. മുജീബുര്‍റഹ്മാന്‍ പറഞ്ഞു. വിയോജിപ്പുകളോട്‌ സംവദിച്ച്‌ കടന്ന്‌ വന്ന ഒരു ദര്‍ശനമാണ്‌ ഇസ്‌ലാം. അധിനിവേശ ശക്‌തികള്‍ പോലും ആയുധങ്ങള്‍ വലിച്ചെറിഞ്ഞ്‌ സ്‌നേഹത്തെ കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. വസന്തം വിരിയിക്കുന്ന ഒരു തത്വശാസ്‌ത്രത്തിന്‌ ഭീകരവാദം എന്ന നാമം ചേരില്ല എന്ന്‌ ലോകം തിരിച്ചറിയാന്‍ തുടങ്ങിയ ഈ കാലഘട്ടത്തില്‍ ലോകം പ്രവാചകനിലേക്ക്‌ മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകനെയും ഇസ്‌ലാമിനെയും അപകീര്‍ത്തിപ്പെടുത്താനുളള ശ്രമങ്ങള്‍ ആസൂത്രിതമാണെന്നും ഇതിന്‌ നൂറ്റാണ്‌ടുകളുടെ ചരിത്രമുണെ്‌ടന്നും `പ്രവാചകന്‍ സ്‌നേഹദ്വേഷങ്ങള്‍ക്കിടയില്‍' എന്ന വിഷയത്തില്‍ സംസാരിച്ച ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ്‌ കെ.എന്‍ സുലൈമാന്‍ മദനി പറഞ്ഞു.

കെ.എം വര്‍ഗീസ്‌ (ഐസിസി ഉപദേശക സമിതി ചെയര്‍മാന്‍), സ്വാഗതസംഘം ചെയര്‍മാന്‍ ഷംസുദ്ദീന്‍ ഒളകര, കരീം അബ്ദുള്ള (ഐ.സി.ബി.എഫ്‌ പ്രസിഡന്റ്‌), പിഎസ്‌എച്ച്‌ തങ്ങള്‍ (കെഎംസിസി പ്രസിഡന്‍റ്‌), ജോപ്പച്ചന്‍ തെക്കേക്കൂറ്റ്‌ (ഇന്‍കാസ്‌ പ്രസിഡന്‍റ്‌ ), പി.എന്‍ ബാബുരാജന്‍ (സംസ്‌കൃതി ജനറല്‍ സെക്രട്ടറി), കെ.ടി. ഫൈസല്‍ (ഖത്തര്‍ മുസ്‌ലിം ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്‍റ്‌), അബൂബക്കര്‍ അല്‍ ഖാസിമി (ഇസ്‌ലാമിക്‌ കള്‍ച്ചറല്‍ സെന്റര്‍), എം.എ സാജിദുര്‍റഹ്മാന്‍ ( യൂത്ത്‌ ഫോറം പ്രസിഡന്‍റ്‌) എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ജനറല്‍ കണ്‍വീനര്‍ എം.എസ്‌.എ റസാഖ്‌ സ്വാഗതവും കെ.പി നൂറുദീന്‍ നന്ദിയും പറഞ്ഞു.
പ്രവാചകന്റെ മഹിതമാതൃക പരിചയപ്പെടുത്തി ബഹുജന സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക