Image

ജോബിന്‍ ജോസിന്റെ വേര്‍പാടിന് നവംബര്‍ 18ന് ഒരു വയസ്

ജോസ് എം. ജോര്‍ജ്‌ Published on 17 November, 2012
ജോബിന്‍ ജോസിന്റെ വേര്‍പാടിന് നവംബര്‍ 18ന് ഒരു വയസ്
മെല്‍ബണ്‍: സിഡ്‌നിയില്‍ റോഡുമുറിച്ചുകടക്കവേ അപകടത്തില്‍ മരിച്ച തൊടുപുഴ നെയ്യശേരി വയലില്‍ ജോബിന്‍ ജോസിന്റെ വേര്‍പാടിന് ഇന്ന് ഒരു വയസ്. ഇതോടനുബന്ധിച്ച് നവംബര്‍ 18ന് (ഞായര്‍) വൈകിട്ട് അഞ്ചിന് സിഡ്‌നി മൂര്‍ബാങ്ക് സെന്റ് ജോസഫ്‌സ് കാത്തലിക് പള്ളിയില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. 

2011 ഒക്‌ടോബര്‍ 23നാണ് മെല്‍ബണിലെ ഇടിഎ കോളജില്‍ മൂന്നു മാസത്തെ അഡാപ്‌റ്റേഷന്‍ കോഴ്‌സിനായി ജോബിന്‍ ജോസ് എത്തിയത്. പഠനത്തോടൊപ്പമുള്ള പ്ലേസ്‌മെന്റിനായി സിഡ്‌നി - പെന്റിത്തിലെ നെഷീയര്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു ജോബിന്‍ പരിശീലനം നടത്തിയിരുന്നത്. പരിശീലന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ റോഡു മുറിച്ചു കടക്കവേ അമിതവേഗത്തില്‍ വന്ന വാഹനം ജോബിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജോബിനെ രക്ഷിക്കാനായില്ല.

വയലില്‍ ജോസിന്റേയും സൂസിയുടേയും ഏക മകനായിരുന്ന ജോബിന്‍ പഠനകാലത്തും സുഹൃത്തുക്കളുടെ ഇടയിലും വളരെ നല്ല സ്വാധീനമുണ്ടായിരുന്നു. പഠനം കരിമണ്ണൂര്‍ ഹൈസ്‌കൂളിലും നഴ്‌സിംഗ് പഠനം മംഗലാപുരത്തുമായിരുന്നു. 

ജോബിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ പ്രത്യേക കുര്‍ബാനയും ഒപ്പീസും നടത്തി. 



ജോബിന്‍ ജോസിന്റെ വേര്‍പാടിന് നവംബര്‍ 18ന് ഒരു വയസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക