Image

സെന്റ് അല്‍ഫോന്‍സ സണ്‍ഡേസ്‌കൂള്‍ വാര്‍ഷികം

ജോളി കരുമത്തി Published on 17 November, 2012
സെന്റ് അല്‍ഫോന്‍സ സണ്‍ഡേസ്‌കൂള്‍ വാര്‍ഷികം
ബ്രിസ്ബന്‍: സെന്റ് അല്‍ഫോന്‍സാ കാത്തലിക് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം നവംബര്‍ 18ന് (ഞായര്‍) സെന്റ് പാസ്‌ക്കല്‍സ്, വാവല്‍ ഹയിറ്റ്‌സ് ദേവാലയത്തില്‍ വൈകുന്നേരം നാലിന് ആഘോഷിക്കും. 

ഫാ. തോമസ് അരീക്കുഴി, ഫാ. ജോസഫ് തോട്ടങ്ങര, ഫാ. തോമസ് മണിമല എന്നിവരുടെ നേതൃത്വത്തില്‍ സമൂഹബലിയും തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും സാംസ്‌കാരിക സമ്മേളനവും നടക്കും. സമ്മേളനത്തില്‍ ബൈബിള്‍ കലോത്സവ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും. 

സണ്‍ഡേ സ്‌കൂള്‍ അധ്യാപകരായ ജിജി ജോര്‍ജ്, മെരീന ബാബു, ആല്‍ബര്‍ട്ട് ജോര്‍ജ്, ലാലി ഷാജു, പീറ്റര്‍ തോമസ്, ജോസഫ് കുര്യന്‍ എന്നിവര്‍ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. 



സെന്റ് അല്‍ഫോന്‍സ സണ്‍ഡേസ്‌കൂള്‍ വാര്‍ഷികം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക