Image

എനിക്ക് നായകന് വേണ്ട യോഗ്യതകളില്ല: ഫഹദ് ഫാസില്‍

Published on 16 November, 2012
എനിക്ക് നായകന് വേണ്ട യോഗ്യതകളില്ല: ഫഹദ് ഫാസില്‍
സമീപകാല മലയാള സിനിമയില്‍ ഏറ്റവുമധികം ചലനം സൃഷ്ടിച്ച നടനാണ് ഫഹദ് ഫാസില്‍. തുടക്കം വളരെ മോശമായെങ്കിലും രണ്ടാം വരവില്‍ ഫഹദ് പ്രേക്ഷക മനസ്സില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. പുതുതലമുറയുടെ ജീവതം ജീവന്‍ ചോരാതെ അഭ്രപാളിയിലെത്തിക്കുന്ന ഫഹദ് സംസാരിക്കുന്നു.

പുതിയ ചിത്രങ്ങള്‍...

രാജീവ് രവിയുടെ 'അന്നയും റസൂലും' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഏറെനാളായി സംസാരിച്ച സിനിമയാണിത്. നല്ല വേഷമാണ് ചിത്രത്തിലേത്. സിനിമയെക്കുറിച്ച് ഏറെ പറയുന്നത് നന്നാവുമെന്ന് തോന്നുന്നില്ല. വി.കെ പ്രകാശിന്റെ 'നത്തോലി ചെറിയ മീനല്ല', ആഷിഖ് അബുവിന്റെ 'ഗാംഗ്‌സറ്റര്‍' എന്നിവയും കമ്മിറ്റ് ചെയ്തിട്ടുണ്ട്.

സിനിമകള്‍ തിരഞ്ഞെടുക്കുന്നത്...

കഥയോ കഥാപാത്രമോ സമീപനമോ ഇഷ്ടമായേലെ ഞാന്‍ സിനിമ തിരഞ്ഞെടുക്കൂ. ജനങ്ങളുടെ ഇടയില്‍ ചിത്രത്തിന് ഒരു സ്ഥാനം ഉണ്ടായിരിക്കണം. കാഴ്ചക്കാരാണ് എപ്പോഴും എന്റെ മനസ്സില്‍ ആദ്യമെത്തുക.

സിനിമാ ജീവിതം...

ഒരു നായകന് വേണ്ട യോഗ്യതകളൊന്നും എനിക്കില്ലെന്ന് നന്നായി അറിയാം. എങ്കിലും എന്റെ വേഷങ്ങള്‍ ആളുകള്‍ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ട്. അവരെ നിരാശപ്പെടുത്തരുത് എന്നുമാത്രമേ ഞാന്‍ ചിന്തിക്കുന്നുളളൂ. 

സിനിമയ്ക്ക് പുറത്ത്...

സ്വകാര്യ ജീവിതം വളരെയേറെ ഇഅഷ്ടപ്പെടുന്നയാളാണ് ഞാന്‍. ആള്‍ക്കൂട്ടത്തെ നേരിടാന്‍ എനിക്ക് പ്രയാസമാണ്. എന്റെ ചെറിയ ഇടങ്ങളാണ് കൂടുതല്‍ സന്തോഷം തരുക. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്.

ഇടവേളകള്‍...

ഞാന്‍ എല്ലാ സിനിമകളും സ്വീകരിക്കാറില്ല. ഇടവേളകളാണ് എനിക്ക് ഊര്‍ജം പകരുന്നത്.

എനിക്ക് നായകന് വേണ്ട യോഗ്യതകളില്ല: ഫഹദ് ഫാസില്‍എനിക്ക് നായകന് വേണ്ട യോഗ്യതകളില്ല: ഫഹദ് ഫാസില്‍എനിക്ക് നായകന് വേണ്ട യോഗ്യതകളില്ല: ഫഹദ് ഫാസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക