Image

ഒഐസിസി ദമാം സോണ്‍ ജവഹര്‍ ബാലവേദി ശിശു ദിനം ആഘോഷിച്ചു

അനില്‍ കുറിച്ചിമുട്ടം Published on 16 November, 2012
ഒഐസിസി ദമാം സോണ്‍ ജവഹര്‍ ബാലവേദി ശിശു ദിനം ആഘോഷിച്ചു
ദമാം: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്‌മരണകള്‍ ഉണര്‍ത്തി ദമാം സോണ്‍ ഒഐസിസി ശിശുദിന സമ്മേളനം സംഘടിപ്പിച്ചു.

കെപിസിസിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ ബാലവേദിയുടെ ദമാം സോണിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ച്‌ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനവും ചാച്ചാജി അനുസ്‌മരണവും നടത്തി. കുട്ടികളുടെ നെഹ്‌റുവായി എത്തിയ ആര്യ സദസിനു ശിശുദിന ആശംസകള്‍ നേര്‍ന്ന്‌ വര്‍ഗീയ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എതിരായി കുട്ടികള്‍ ജാഗരൂകരായി ഇരിക്കണമെന്നും ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുവാന്‍ കുട്ടികള്‍ മുന്നിട്ടിറങ്ങണമെന്നും ആഹ്വാനം ചെയ്‌തു.

ശിശുദിന ആശസകള്‍ നേര്‍ന്ന്‌്‌ കുട്ടികളായ സന നജീബ്‌, മരിയ അല്‍ഫോന്‍സ സെബി,അശ്ലി ആന്‍ മാത്യു, സബീന അബാസ്‌, ആഷ്‌ലി ഷക്കീര്‍, ആദിത്യ ബിനു, അഖില്‍, അലിഫ്‌ റാവുത്തര്‍, ആര്യ, മിഥുല എന്നിവര്‍ സംസാരിച്ചു.

തമിഴ്‌ സിനിമയിലും ടെലിഫിലിമിലും അഭിനയിച്ച ആല്‍വിന്‍ റോണിയെ സദസില്‍ അനുമോദിച്ചു. ഒഐസിസി ദമാം സോണ്‍ പ്രസിഡന്റ്‌ പി.എം നജീബിന്റെ അധ്യക്ഷതയില്‍ ശിശുദിന സമ്മേളനം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സാജിദ്‌ ആറാട്ടുപുഴ ഉദ്‌ഘാടനം ചെയ്‌തു. കുട്ടികളുടെ സാംസ്‌കാരിക കൂട്ടായ്‌മയായ ജവഹര്‍ബാലവേദിക്ക്‌ തുടക്കം കുറിച്ച ഒഐസിസി ദമാം സോണിന്റെ പ്രവര്‍ത്തങ്ങള്‍ അഭിനന്ദനാര്‍ഹം ആണെന്ന്‌ അദ്ദേഹം അഭിപ്രായപെട്ടു.

ജവഹര്‍ ബാലജനവേദി കോ-ഓര്‍ഡിനേറ്റര്‍ ബിജു കല്ലുമല പ്രവര്‍ത്തങ്ങള്‍ വിശദീകരിച്ചു. അഹമദ്‌ പുളിക്കന്‍, അബ്ദുള്‍ ഹമീദ്‌, മന്‍സൂര്‍ പള്ളൂര്‍, ആറന്മുള കുട്ടപ്പന്‍, റോയ്‌ ശാസ്‌താം കോട്ട എന്നിവര്‍ ശിശുദിന ആശംസകള്‍ നേര്‍ന്നു. ദമാം ബദര്‍ അര റാബി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൗഷാദ്‌ തഴവ അവതാരകനായിരുന്നു.

സുരേഷ്‌ കൊല്ലം കുട്ടികളായ ഷംല ജലാല്‍ എയ്‌ഞ്ചല്‍ റോണി , സാധ്‌ നജീബ്‌, മിഥുല എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

മാത്യു ജോസഫ്‌ ,രമേശ്‌ പാലക്കാട്‌, സുരേഷ്‌ കുന്നം, ചന്ദ്രശേഖരന്‍ നായര്‍, അസാബു ഹുസൈന്‍, സക്കീര്‍ ഹുസൈന്‍, അലി പെരുമ്പാവൂര്‍ നൈസാം കോട്ടയം, അബാസ്‌ തറയില്‍, ജെഗിമോന്‍ ജോസഫ്‌ ,സന്തോഷ്‌ വിളയില്‍, വിത്സന്‍, ഷാജി തൃശൂര്‍, ഹനീഫ്‌ റാവുത്തര്‍,റഷീദ്‌ വാലെത്ത്‌ എന്നിവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി. ബിജു കല്ലുമല സ്വാഗതവും റോയ്‌ ശാസ്‌താം കോട്ട നന്ദിയും പറഞ്ഞു.
ഒഐസിസി ദമാം സോണ്‍ ജവഹര്‍ ബാലവേദി ശിശു ദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക