കാത്തയ്‌ക്ക് സര്‍ക്കാരിന്റെ അവഗണന; സംസ്‌കാരത്തിന് ചെലവഴിച്ച തുക നല്‌കിയില്ല
VARTHA
28-Aug-2011
VARTHA
28-Aug-2011
ആലപ്പുഴ: വിശ്വസാഹിത്യകാരന്റെ ഭാര്യയുടെ സംസ്‌കാര ചടങ്ങ് നടത്തിയ സര്‍ക്കാര്‍
സാഹിത്യത്തെ പോലും നാണം കെടുത്തി. സാഹിത്യകാരന്‍ തകഴിയുടെ പത്‌നി കാത്തയുടെസംസ്‌കാര
ചടങ്ങുകള്‍ സംസ്‌ഥാന സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെ നിര്‍വഹിച്ചെങ്കിലും
കാത്തയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന മൊബൈല്‍ മോര്‍ച്ചറിയുടെ വാടകയും മുഖ്യമന്ത്രിയും
മന്ത്രിമാരും സമര്‍പ്പിച്ച 25 പുഷ്‌പചക്രങ്ങളുടെ വിലയും ഇതുവരെ കൊടുത്തില്ലെന്നു
പരാതി. കുട്ടനാട് താലൂക്കില്‍ ഇന്നലെ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലെത്തിയ
അപേക്ഷകളിലാണ് ഇത് വെളിവായത്. കാത്തയുടെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കു
ചെലവഴിച്ച 1,06,503 രൂപ ലഭിച്ചിട്ടില്ല.
പന്തലിന്റെ ചെലവും മൊബൈല്‍ മോര്‍ച്ചറിയുടെ വാടകയും മണലിന്റെ വിലയുമുള്‍പ്പെടെയാണ് 1,06,503 രൂപ. തകഴി സ്‌മാരകത്തിന്റെ ചുമതലയുള്ള സാംസ്‌കാരിക വകുപ്പും ചെലവു വഹിക്കാന്‍ തയാറായില്ല. പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ സംസ്‌കാരം സര്‍ക്കാര്‍ ചുമതലയില്‍ നടത്തണമെന്നു പറയുന്നതല്ലാതെ ആരു പണം തരുമെന്നു പറയുന്നില്ലെന്നാണ് റവന്യു ഉദ്യോഗസ്‌ഥര്‍ പരാതിയില്‍ പറയുന്നത്.

.jpg)
എന്നാല്‍ ഈ പരാതി പൊതുജനസമ്പര്‍ക്ക പരിപാടിയില്‍
അധികൃതര്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments