Image

അണ്ണാ ഹസ്സാരെയുടെ വിജയം: പ്രവാസി നേതാക്കളുടെ പ്രതികരണങ്ങള്‍

Published on 28 August, 2011
അണ്ണാ ഹസ്സാരെയുടെ വിജയം: പ്രവാസി നേതാക്കളുടെ പ്രതികരണങ്ങള്‍
അഴിമതിക്കെതിരെ ശക്തവും ഫലപ്രദവുമായ ലോക്‌പാല്‍ ബില്ലിനുവേണ്ടി നിരാഹാര സമരത്തിലൂടെ നേടിയ ഐതിഹാസിക വിജയത്തോട്‌ അമേരിക്കയിലെ പ്രവാസി മലയാളികള്‍ പ്രതികരിക്കുന്നു.

ഫൊക്കാനയുടേയും ഫോമയുടേയും മുന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച്‌ അണ്ണാ ഹസ്സാരെയുടെ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പ്രതിക്ഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ച അനിയന്‍ ജോര്‍ജിന്റെ അഭിപ്രായം: `ഇത്‌ ഭാരതത്തിലെ 110 കോടി ജനങ്ങളുടേയും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടേയും വിജയമാണ്‌. അഴിമതിക്കെതിരേയുള്ള പോരാട്ടത്തില്‍ സര്‍ക്കാരും ജനപ്രതിനിധികളും ജനങ്ങളുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങാന്‍ തയാറായത്‌ ജനാധാപത്യത്തിന്റെ നേട്ടമാണ്‌. പൊതുജന സമൂഹത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റ്‌ അഴിമതിക്കെതിരേ ഏകകണ്‌ഠമായി പ്രമേയം പാസാക്കിയെങ്കിലും, ഇനിയും ഒട്ടേറെ കടമ്പകളുണ്ട്‌. ആ കടമ്പകള്‍ കടക്കാന്‍ അണ്ണാ ഹസ്സാരെയ്‌ക്കും ഇന്ത്യന്‍ ജനതയ്‌ക്കും കഴിയട്ടെ എന്ന്‌ ആശംസിക്കുന്നു.'

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ പ്രസിഡന്റ്‌ അലക്‌സ്‌ കോശി പ്രതികരിക്കുന്നു: `ജനാധിപത്യ സംവിധാനം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഇന്ത്യന്‍ പാര്‍ലമെന്റിന്റേയും, പൊതുജനത്തിന്റെ പ്രതിനിധിയായി എത്തിയ അണ്ണാ ഹസ്സാരേയുടേയും സംയുക്തമായ വിജയമാണ്‌ അഴിമതിക്കെതിരേയുള്ള ലോക്‌പാല്‍ ബില്‍ അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം. അണ്ണാ ഹസ്സാരെയെന്ന വ്യക്തിയേക്കാള്‍ അഴിമതിയോടുള്ള ജനവികാരമാണ്‌ ഈ സമരത്തിന്‌ ഇത്രയേറെ പിന്തുണ നേടിക്കൊടുത്തത്‌. ഇത്‌ യുവാക്കളുടെ വിജയമാണ്‌.'

പ്രമുഖ പത്രപ്രവര്‍ത്തകനും ഇന്ത്യാ പ്രസ്‌ ക്ലബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ സെക്രട്ടറിയുമായ മധു കൊട്ടാരക്കരയുടെ അഭിപ്രായം: `ഇത്‌ ദൃശ്യ- വാര്‍ത്താ മാധ്യമങ്ങളുടെ വിജയമാണ്‌. പ്രമേയം പാസാക്കിയതുകൊണ്ടോ, നിയമം നിലവില്‍വന്നതുകൊണ്ടോ എത്രമാത്രം വിജയം ഉണ്ടാകും എന്ന്‌ കണ്ടറിയണം. ശക്തമായ നിയമങ്ങളുണ്ടെങ്കിലും അത്‌ പ്രായോഗിക രീതിയില്‍ നടപ്പാക്കിയെടുക്കുന്നതില്‍ ബഹുദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.'

ഫൊക്കാനയുടെ മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാനുമായ പോള്‍ കറുകപ്പള്ളി പ്രതികരിക്കുന്നു: അണ്ണാ ഹസ്സാരെയുപ്പോലുള്ള വ്യക്തികളുടെ സമ്മര്‍ദ്ദത്തിന്‌ ഇന്ത്യാ ഗവണ്‍മെന്റിന്‌ മുട്ടുമടക്കേണ്ടി വന്നാല്‍ ഭാവിയില്‍ ആര്‍ക്കും ഗവണ്‍മെന്റിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ സാധിക്കും. ഹസ്സാരെയല്ല, ഗവണ്‍മെന്റും പ്രതിപക്ഷവും ഒന്നിച്ചിരുന്നാണ്‌ നിയമം പാസാക്കേണ്ടത്‌.'

ഫോമാ ട്രഷററും സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായ ഷാജി എഡ്വേര്‍ഡിന്റെ പ്രതികരണം: പുതിയ തലമുറയുടെ വികാരമാണ്‌ ഈ സമരത്തിന്റെ വിജയം. വരുംകാലങ്ങളില്‍ ഈ നിയമത്തില്‍ പഴുതുകളില്ലാതെ മുന്നോട്ടുപോയാല്‍ തീര്‍ച്ചയായും ഇന്ത്യയുടെ വളര്‍ച്ചയ്‌ക്കും, ലോകരാജ്യങ്ങളുടെ ഇടയില്‍ പ്രതിച്ഛായ നേടിയെടുക്കാനും സാധിക്കും.

പ്രവാസി ഇന്ത്യക്കാരുടെ ഇടയില്‍ അണ്ണാ ഹസ്സാരെയുടെ സമരത്തിന്‌ നല്ല പ്രതികരണമാണ്‌ ലഭിച്ചിരുന്നത്‌.

August 27, 2011, Iselin, New Jersey: Indians around the world were following the debate in the Indian parliament with as much excitement and apprehension as would be expected from a tense cricket match. Just as the resolution was passed in the parliament, the India Against Corruption, NJ volunteers decided to meet together and celebrate. 


The volunteers, some with their families, met at a well known restaurant. Sweets were freely distributed. Some volunteers who were eating only once a day since Anna ji started fasting broke their fast with sweets and samosas. Then they marched along the well known indian street - Oak Tree Road, holding the Indian national flag. They were cheered by passers-by and shopkeepers. Many vehicles honked their approval to the volunteers while the volunteers cheered. Women and children were shouting slogans. The volunteers ended the celebrations with singing "Sare Jahan se accha". 


This celebration symbolized the victory of the Indian people and the Indian democracy. Deepak gupta, one of the core volunteers of IAC, NJ expressed his happiness and said that the real victory was not just in the fact that resolution was passed, it was also in the fact that common people got together for the country. He also said that this unity should be retained and work continued to make the country better.

അണ്ണാ ഹസ്സാരെയുടെ വിജയം: പ്രവാസി നേതാക്കളുടെ പ്രതികരണങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക