Image

ഐഎച്ച്എന്‍എ പൂര്‍വവിദ്യാര്‍ഥി സമ്മേളനം നടത്തി

ജോസ് എം. ജോര്‍ജ് Published on 15 November, 2012
ഐഎച്ച്എന്‍എ പൂര്‍വവിദ്യാര്‍ഥി സമ്മേളനം നടത്തി
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഐഎച്ച്എന്‍എ തന്റെ തിളക്കമാര്‍ന്ന ഏഴു വര്‍ഷം പിന്നിടുന്നു. വാര്‍ഷികാഘോഷവും വിപുലമായ ചടങ്ങുകളും പൂര്‍വവിദ്യാര്‍ഥി സമ്മേളനവും മെല്‍ബണില്‍ ആഘോഷിച്ചു. 

മലയാളികളുടെ, പ്രത്യേകിച്ച് നഴ്‌സുമാരുടെ രംഗപ്രവേശനം മലയാളിയും ഇതിന്റെ സ്ഥാപകനുമായ ബിജോ കുന്നുംപുറത്തിന്റെ നഴ്‌സിംഗ് അഡാപ്‌റ്റേഷന്‍ കോഴ്‌സ് അടങ്ങുന്ന കോളജ് ആരംഭിച്ചതോടെയാണ്. മലേഷ്യയില്‍നിന്നും ഇവിടെ എത്തി ആരംഭിച്ച ഐഎച്ച്എന്‍എക്ക് മെല്‍ബണ്‍ കൂടാതെ പെര്‍ത്തിലും ബ്രിഡ്ജിംഗ് കോഴ്‌സും മറ്റു നഴ്‌സിംഗ് കോഴ്‌സുകളും നടത്തിവരുന്നു. 

കേരളത്തിലും പുറത്തും എംഡബ്ല്യുടി എന്ന പേരിലും സ്ഥാപനം നടത്തിവരുന്ന ബിജോ കുന്നുംപുറത്തിന് വിജയത്തിന്റെ നാഴികകല്ലാണ് ഈ സ്ഥാപനം. വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും മികച്ച സേവനം അനുഷ്ഠിച്ചവര്‍ക്കുള്ള അവാര്‍ഡും നല്‍കി. തുടര്‍ന്ന് ഡിന്നറും വിവിധ കലാപരിപാടികളും നടന്നു.




ഐഎച്ച്എന്‍എ പൂര്‍വവിദ്യാര്‍ഥി സമ്മേളനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക