Image

ആര്‍എസ്‌സി സെക്ടര്‍ സാഹിത്യോത്സവുകള്‍ക്ക്‌ തുടക്കമായി

Published on 15 November, 2012
ആര്‍എസ്‌സി സെക്ടര്‍ സാഹിത്യോത്സവുകള്‍ക്ക്‌ തുടക്കമായി
ദമാം: റിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) ജിസിസി തലത്തില്‍ നടത്തുന്ന സാഹിത്യോത്സവുകളുടെ ഭാഗമായി ദമാമിലും അഞ്ചു സെക്ടറുകളിലായി സാഹിത്യോത്സവുകള്‍ നടത്തുന്നു. മദീനത്തുല്‍ ഉമ്മാല്‍ സെക്ടര്‍ സാഹിത്യോത്സവ്‌ സ്റ്റേഡിയം യൂണിറ്റില്‍ നടന്നു. സ്റ്റേഡിയം, റാഖ, അല്‍-ബാദിയ, അല്‍-നഖീല്‍ യൂണിറ്റുകള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ അന്‍പതോളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. സ്റ്റേഡിയം യൂണിറ്റ്‌ ജേതാക്കളായി. റാഖ യൂണിറ്റ്‌ രണ്‌ടാം സ്ഥാനം നേടി. സെക്ടര്‍ ചെയര്‍മാന്‍ ഷാഫി മളാഹിരിയുടെ അദ്ധ്യക്ഷതയില്‍ സാഹിത്യോത്സവ്‌ മുഹമ്മദ്‌ കുഞ്ഞി അമാനി ഉദ്‌ഘാടനം ചെയ്‌തു. ഖാലിദ്‌ ബാഖവി, ഷറഫുദ്ദീന്‍ എന്നിവര്‍ സമ്മാനദാനം നടത്തി. നൗഫല്‍ വയനാട്‌ സ്വാഗതവും അബ്ദുള്‍ ബാരി നന്ദിയും പറഞ്ഞു.

അല്‍-റബീഹ്‌, ടയോട്ട, അദാമ, എന്നീ സെക്‌റ്ററുകളില്‍ വരും ദിവസങ്ങളില്‍ സാഹിത്യോത്സവുകള്‍ നടക്കും.
ആര്‍എസ്‌സി സെക്ടര്‍ സാഹിത്യോത്സവുകള്‍ക്ക്‌ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക