Image

ഡോ. ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്തായ്‌ക്ക്‌ സ്വീകരണം നല്‍കി

സിദ്ധിഖ്‌ വലിയകത്ത്‌ Published on 15 November, 2012
ഡോ. ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്തായ്‌ക്ക്‌ സ്വീകരണം നല്‍കി
കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ സിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ സുവര്‍ണ ജൂബിലി ഉദ്‌ഘാടനം, ഇടവകദിനം എന്നിവയ്‌ക്ക്‌ നേതൃത്വം നല്‍കുവാന്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്ന മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലിത്തായ്‌ക്ക്‌ കുവൈറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഊഷ്‌മളമായ വരവേല്‍പ്പ്‌ നല്‍കി.

കുവൈറ്റ്‌ സിറ്റി മാര്‍ത്തോമ്മാ ഇടവക വികാരി വെരി. റവ. കെ.ഒ. ഫിലിപ്പോസ്‌, ഇടവക ഭാരവാഹികള്‍, കുവൈറ്റിലെ മറ്റു മാര്‍ത്തോമ്മാ ഇടവകയുടെ വികാരിമാര്‍, ഇടവക ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

നവംബര്‍ 16ന്‌ (വെള്ളി) അബാസിയ മെറീനാ ഹാളില്‍ രാവിലെ 5.45 നു മെത്രാപ്പോലിത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും വൈകിട്ട്‌ അഞ്ചിന്‌ ചേരുന്ന പൊതുസമ്മേളനത്തില്‍ ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഒരു വര്‍ഷം നീണ്‌ടു നില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷ പരിപാടികള്‍ക്ക്‌ ഉദ്‌ഘാടനകര്‍മവും നിര്‍വഹിക്കും.
ഡോ. ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്തായ്‌ക്ക്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക