Image

ഗള്‍ഫിലെ വിദേശ തൊളിലാളികള്‍ക്ക്‌ സ്‌പോണ്‍സര്‍ മാസാമാസം 200 റിയാല്‍ നല്‍കണമെന്ന്‌ വ്യവസ്ഥ

Published on 15 November, 2012
ഗള്‍ഫിലെ വിദേശ തൊളിലാളികള്‍ക്ക്‌ സ്‌പോണ്‍സര്‍ മാസാമാസം 200 റിയാല്‍ നല്‍കണമെന്ന്‌ വ്യവസ്ഥ
റിയാദ്‌: ഗള്‍ഫിലെ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശ തൊഴിലാളികളെ ആശങ്കയിലാഴ്‌ത്തി തൊളിലാളികള്‍ക്ക്‌ സ്‌പോണ്‍സര്‍ മാസാമാസം 200 റിയാല്‍ നല്‍കണമെന്ന്‌ വ്യവസ്ഥ ഇന്നുമുതല്‍ പ്രാബല്യത്തിലായി. വിദേശതൊഴിലാളികളുള്ള സ്ഥാപന ഉടമകള്‍ക്കാണ്‌ ഈ അമിത സാമ്പത്തികബാധ്യത വരിക. വിദേശികളുടെ തൊഴില്‍ഭാവിക്ക്‌ തിരിച്ചടിയാകുന്ന പുതിയ വ്യവസ്ഥയെക്കുറിച്ച വിശദവിവരങ്ങള്‍ തൊഴില്‍കാര്യസഹമന്ത്രി ഡോ. മുഫ്രിജ്‌ അല്‍ഹഖ്‌ബാനിയാണ്‌ പുറത്തുവിട്ടത്‌.

തൊഴില്‍ മന്ത്രാലയത്തിന്‍െറ പുതിയ തീരുമാനം വിദേശതൊഴിലാളികളുടെ തൊഴില്‍ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. അമിത സാമ്പത്തികബാധ്യത വരുന്നതിനാല്‍ വിദേശ തൊഴിലാളികളെ ഒഴിവാക്കാനോ ഉള്ളവ കുറക്കാനോ തൊഴിലുടമകള്‍ നിര്‍ബന്ധിതരാകും. സ്‌പോണ്‍സര്‍ഷിപ്പ്‌ മാറാതെ സ്‌പോണ്‍സര്‍ക്ക്‌ പ്രതിഫലം നല്‍കി സ്വതന്ത്ര തൊഴിലെടുത്ത്‌ കഴിയുന്ന അനേകായിരങ്ങളെ പുതിയ വ്യവസ്ഥ സാരമായി ബാധിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ സ്വദേശിവനിതകള്‍ക്ക്‌ വിദേശികളില്‍ ജനിച്ച മക്കള്‍, ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്ക്‌ സാമ്പത്തിക ബാധ്യതയില്‍നിന്ന്‌ ഇളവ്‌ നല്‍കിയിട്ടുണ്ട്‌. കഴിഞ്ഞ നവംബര്‍ മധ്യത്തില്‍ മന്ത്രിസഭ അംഗീകരിച്ച കരാര്‍പ്രകാരമാണ്‌ പുതിയ വ്യവസ്ഥ നടപ്പാക്കുന്നതെന്ന്‌ തൊഴില്‍മന്ത്രാലയത്തിന്‍െറ വിജഞാപനത്തില്‍ പറഞ്ഞു. വിദേശ ജീവനക്കാരെക്കാള്‍ കൂടുതല്‍ സ്വദേശി ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക്‌ പുതിയ വ്യവസ്ഥ ബാധകമല്ല. സ്വകാര്യമേഖലയില്‍ തദ്ദേശീയരായ തൊഴിലാളികള്‍ക്ക്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സ്വദേശി തൊഴിലന്വേഷകര്‍ക്ക്‌ ആവശ്യമായ പരിശീലനങ്ങളും നിയമനങ്ങളും നല്‍കുന്നതിന്‌ സാമ്പത്തിക പിന്തുണ നല്‍കുന്ന മാനവ വിഭവശേഷിവകുപ്പിന്‍െറ ഫണ്ട്‌ പരിപോഷിപ്പിക്കുക എന്നതിന്‌ പുറമെ ആവശ്യത്തിലധികം വിദേശതൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുന്ന പ്രവണതക്ക്‌ കടിഞ്ഞാണിടുക കൂടി പുതിയ വ്യവസ്ഥയുടെ ലക്ഷ്യമാണെന്നു അല്‍ഹഖ്‌ബാനി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക