Image

പിതാവിന് ജീവനാംശം: ലിസി നവംബര്‍ 16 ന് ഹാജരാകണം

Published on 14 November, 2012
പിതാവിന് ജീവനാംശം: ലിസി നവംബര്‍ 16 ന് ഹാജരാകണം
കൊച്ചി: പ്രായമായ പിതാവിന് ജീവനാംശവും ചികിത്സാച്ചെലവും നല്‍കണമെന്ന മുന്‍ ഉത്തരവ് പാലിക്കപ്പെട്ടില്ലെന്ന കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചലച്ചിത്രനടി ലിസി നവംബര്‍ 16 ന് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നേരിട്ടു ഹാജരായി വിശദീകരിക്കാന്‍ അവസരം നല്‍കാനാണ് ഇതെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ഇവര്‍ക്ക് ശരിയായ നിയമോപദേശം കിട്ടിയെന്ന് കരുതാനാവില്ല എന്ന് കോടതി അഭിപ്രായപ്പെട്ടു. 

ലിസിയും എറണാകുളം ജില്ല കളക്ടറും ബുധനാഴ്ച നേരിട്ട് ഹാജരാകണമെന്നായിരുന്നു മുന്‍ ഉത്തരവ്. ഹാജരാകുന്നതില്‍ നിന്ന് ഒഴിവാകാന്‍ ജില്ലാ കളക്ടര്‍ നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. ലിസി കെട്ടിവച്ച തുക ലിസിയുടെ പിതാവ് എന്‍. ഡി. വര്‍ക്കിക്ക് നല്‍കാന്‍ കളക്ടറോട് നിര്‍ദേശിക്കുകയും ചെയ്തു. 

ജീവനാംശമായി നിര്‍ദേശിക്കപ്പെട്ട തുക കളക്ടര്‍ മുമ്പാകെ കെട്ടിവച്ചതായി ലിസിയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചെങ്കിലും തുക കെട്ടിവെക്കണമെന്ന മുന്‍ ഉത്തരവ് പൂര്‍ണമായി നടപ്പാക്കിയില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. കോടതിയലക്ഷ്യക്കേസില്‍ ഉള്‍പ്പെട്ട വ്യക്തിക്ക് ചേരുംവിധമല്ല ലിസിയുടെ നടപടിയെന്നും അഭിപ്രായപ്പെട്ടു. 

മാസം ജീവനാംശമായി 4500 രൂപയും ചികിത്സച്ചെലവിനായി 1000 രൂപയും നല്‍കണമെന്ന മൂവാറ്റുപുഴ കോടതിയുടെ ഉത്തരവും അത് നടപ്പാക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശവും പാലിക്കപ്പെട്ടില്ലെന്ന് കാണിച്ച് ലിസിയുടെ പിതാവ് എന്‍. ഡി. വര്‍ക്കി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി.

പിതാവിന് ജീവനാംശം: ലിസി നവംബര്‍ 16 ന് ഹാജരാകണംപിതാവിന് ജീവനാംശം: ലിസി നവംബര്‍ 16 ന് ഹാജരാകണംപിതാവിന് ജീവനാംശം: ലിസി നവംബര്‍ 16 ന് ഹാജരാകണംപിതാവിന് ജീവനാംശം: ലിസി നവംബര്‍ 16 ന് ഹാജരാകണംപിതാവിന് ജീവനാംശം: ലിസി നവംബര്‍ 16 ന് ഹാജരാകണംപിതാവിന് ജീവനാംശം: ലിസി നവംബര്‍ 16 ന് ഹാജരാകണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക