Image

അവസാന ശ്വാസംവരെ സമരം തുടരുമെന്ന്‌ ഹസ്സാരെ, ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

Published on 27 August, 2011
അവസാന ശ്വാസംവരെ സമരം തുടരുമെന്ന്‌ ഹസ്സാരെ, ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: അവസാന ശ്വാസം വരെ അഴിമതിക്കെതിരേ സമരം നടത്തുമെന്ന്‌ അണ്ണാ ഹസ്സാരെ വ്യക്തമാക്കി. പന്ത്രണ്ട്‌ ദിവസമായി സമഗ്ര ലോക്‌പാല ബില്ലിനുവേണ്ടി സമരം ചെയ്യുന്ന ഹസ്സാരെ ഇന്ന്‌ രാവിലെയാണ്‌ ഇക്കാര്യം അറിയിച്ചത്‌.ഇനിയും മൂന്ന്‌ നാല്‌്‌ ദിവസം കൂടി നിരാഹാരം കിടന്നാലും തന്റെ ആരോഗ്യത്തിന്‌ ഒന്നും സംഭവിക്കില്ല. സ്വന്തം നേട്ടത്തിന്‌ വേണ്ടിയല്ല ഞാന്‍ ഇതൊക്കെ ചെയ്യുന്നത്‌. അങ്ങനെയായിരുന്നെങ്കില്‍ ഇത്രയും ദിവസം പിന്നിടാന്‍ സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനലോക്‌പാല്‍ ബില്‍ പാസാക്കുന്നത്‌ വരെ എന്റെ സമരം തുടരുക തന്നെ ചെയ്യും. എന്നെ അനുകൂലിക്കുന്നവരില്‍ നിന്നും എനിക്ക്‌ വേണ്ട ഊര്‍ജ്ജം ലഭിക്കും. ഈ ഊര്‍ജ്ജം മതി ഇനിയുള്ള ദിവസങ്ങളും നിരാഹാരമിരിക്കാന്‍. ലോക്‌പാല്‍ ബില്‍ പാസാക്കാതെ ഞാന്‍ മരിക്കില്ല ഹസാരെ പറഞ്ഞു.

രക്തസമ്മര്‍ദ്ദം താഴ്‌ന്ന നിലയിലാണെന്നും ഹൃദയമിടിപ്പ്‌ കൂടിയിട്ടുണ്ടെന്നും ശരീരഭാരം ഏഴു കിലോയോളം കുറഞ്ഞിട്ടുണ്ടെന്നും മെഡിക്കല്‍ സംഘം പറഞ്ഞു. നിര്‍ജ്ജലീകരണവും ക്ഷീണവും അദ്ദേഹത്തെ അലട്ടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക