Image

കരിമരുന്നു പ്രയോഗം നടത്തി കുവൈറ്റ്‌ ഗിന്നസ്‌ ബുക്കിലേക്ക്‌

സിദ്ധിഖ്‌ വലിയകത്ത്‌ Published on 14 November, 2012
കരിമരുന്നു പ്രയോഗം നടത്തി കുവൈറ്റ്‌ ഗിന്നസ്‌ ബുക്കിലേക്ക്‌
കുവൈറ്റ്‌: കരിമരുന്നു പ്രയോഗം നടത്തി കുവൈറ്റ്‌ ഗിന്നസ്‌ ബുക്കിലേക്ക്‌. കുവൈറ്റ്‌ ഭരണഘടനയുടെ സുവര്‍ണ ജൂബിലി പ്രമാണിച്ച്‌ കുവൈറ്റ്‌ ടവറിനു സമീപം നടത്തിയ വെടിക്കെട്ടിന്‌ ഏകദേശം (42 ലക്ഷം ദിനാര്‍) 80 കോടിയോളം രൂപയാണ്‌ ചെലവായത്‌.

വിണ്ണില്‍ വര്‍ണവിസ്‌മയം വിരിയിച്ച്‌ 77, 282 തവണയാണ്‌ കരിമരുന്നു പ്രയോഗം നടത്തിയത്‌. തെരഞ്ഞെടുപ്പു നിയമഭേദഗതികള്‍ക്കെതിരെ പ്രതിപക്ഷങ്ങള്‍ നടത്തിവരുന്ന ശക്തമായ സമരപരിപാടികള്‍ക്കിടയിലാണ്‌ ആഘോഷങ്ങള്‍ അരങ്ങേറിയതെന്നതു ശ്രദ്ധേയമാണ്‌. സ്വദേശികളും വിദേശികളുമടക്കം പതിനായിരങ്ങള്‍ ആഘോഷപരിപാടികള്‍ ആസ്വദിക്കാന്‍ എത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക