Image

കല കുവൈറ്റ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ മംഗഫ്‌ ടീം ജേതാക്കള്‍

സിദ്ധിഖ്‌ വലിയകത്ത്‌ Published on 14 November, 2012
കല കുവൈറ്റ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ മംഗഫ്‌ ടീം ജേതാക്കള്‍
കുവൈറ്റ്‌: കേരള ആര്‍ട്ട്‌ ലവേര്‍സ്‌ അസോസിയേഷന്‍, കല കുവൈറ്റ്‌ സംഘടിപ്പിച്ച ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ മംഗഫ്‌ ടീം ജേതാക്കളായി. വാശിയേറിയ ഫൈനലില്‍ മംഗഫ്‌, മഹബുള്ള ഇ. ടീമിനെ പരാജയപ്പെടുത്തിയാണ്‌ ഏവറോളിംഗ്‌ ട്രോഫിക്ക്‌ അര്‍ഹരായത്‌.

അഹമദി കെഒസി ക്രിക്കറ്റ്‌ ഗ്രൗണ്‌ടില്‍ നടന്ന മത്സരങ്ങള്‍ കല കുവൈറ്റ്‌ പ്രസിഡന്റ്‌ കെ.വിനോദ്‌ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര ഭാരവാഹികളായ ജോണ്‍സന്‍ ജോര്‍ജ്‌, സുദര്‍ശനന്‍ കളത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനായും മാന്‍ ഓഫ്‌ ദി സീരിയസായും മംഗഫ്‌ ടീമിലെ ജോമോനേയും മികച്ച ബൗളറായും ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ്‌ ദി മാച്ച്‌ ആയും മംഗഫ്‌ ടീമിലെ വിനീതിനെയും തെരഞ്ഞെടുത്തു. മത്സര വിജയികള്‍ക്ക്‌ കല കുവൈറ്റ്‌ ജനറല്‍ സെക്രട്ടറി, സജി തോമസ്‌ മാത്യൂ ജോണ്‍സന്‍ ജോര്‍ജ്‌, സലിം രാജ്‌, സുദര്‍ശനന്‍ കളത്തില്‍, വിന്നു കല്ലേലി, ആര്‍. നാഗനാഥന്‍, സജീവ്‌ ഏബ്രഹാം, സുനില്‍ രാജ്‌ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

എമ്‌സണ്‍, എഡ്വാര്‍ഡ്‌, റോഹന്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. അനില്‍കുമാര്‍, ജി. സനല്‍കുമാര്‍, രഖീല്‍. കെ. മോഹന്‍ദാസ്‌, കെ. ജെയിംസ്‌, തോമസ്‌ സുനില്‍ രാജ്‌, ജ്യോതിഷ്‌, സി.കൃഷ്‌ണന്‍, അര്‍ജുന്‍ ദാസ്‌, സുരേഷ്‌ പി.ബി., അരുണ്‍ രാജന്‍, നോബി ആന്റണി, അനു ആന്റണി, ജിജോ ഡൊമിനിക്‌, സലീല്‍ ഉസ്‌മാന്‍, റെജി ജനാര്‍ദ്ദനന്‍, സുധാകരന്‍, ടി.ആര്‍.എന്‍. അജിത്‌കുമാര്‍, ടി.വി. ഹിക്‌മത്‌ എന്നിവര്‍ നേതൃത്വം നല്‍കി.
കല കുവൈറ്റ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ മംഗഫ്‌ ടീം ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക