Image

കെഎംസിസി തൃശൂര്‍ പ്രഥമ സീതി സാഹിബ്‌ അവാര്‍ഡുകള്‍ ഡോ. പി. മുഹമ്മദാലി ഗള്‍ഫാറിനും ഡോ. വി.പി ഗംഗാധരനും

സിദ്ധിഖ്‌ വലിയകത്ത്‌ Published on 14 November, 2012
കെഎംസിസി തൃശൂര്‍ പ്രഥമ സീതി സാഹിബ്‌ അവാര്‍ഡുകള്‍ ഡോ. പി. മുഹമ്മദാലി ഗള്‍ഫാറിനും ഡോ. വി.പി ഗംഗാധരനും
കുവൈറ്റ്‌ : കുവൈറ്റ്‌ കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പ്രഥമ സീതി സാഹിബ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും വിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്തും ആതുര ശുശ്രൂഷാരംഗത്തും നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ്‌ അവാര്‍ഡു ജേതാക്കളെ തെരഞ്ഞെടുത്തത്‌.

ജീവകാരുണ്യ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഗള്‍ഫാര്‍ ഗ്രൂപ്പ്‌ എംഡി ഡോ. പി. മുഹമ്മദാലി ഗള്‍ഫാറിനെയും ആതുര ശുശ്രൂഷ രംഗത്തെ സ്‌തുത്യര്‍ഹമായ സേവനങ്ങള്‍ക്ക്‌ പാവപ്പെട്ട കാന്‍സര്‍ രോഗികളുടെ ചികിത്സക്കായി ജീവിതം ഉഴിഞ്ഞുവച്ച പ്രമുഖ ഛിരീഹീഴശേെ, തിരുവനന്തപുരം ആര്‍സിസിയിലെ മുന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ തലവനുമായ ഡോ. വി.പി ഗംഗാധരനും അര്‍ഹനായി. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌.

നവംബര്‍ അവസാന വാരത്തില്‍ തൃശൂരില്‍ നടക്കുന്ന പൊതു പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന്‌ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക