Image

പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ വരുമാന നികുതി ഏര്‍പ്പെടുത്തില്ല: വയലാര്‍ രവി

Published on 14 November, 2012
പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ വരുമാന നികുതി ഏര്‍പ്പെടുത്തില്ല: വയലാര്‍ രവി
അബുദാബി: പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ വരുമാന നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കില്ലെന്ന്‌ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. ജനുവരി ആദ്യം കൊച്ചിയില്‍ ചേരുന്ന പ്രവാസി ഭാരതീയ ദിവസില്‍ കേരള സര്‍ക്കാരിന്റെ വിമാന സര്‍വീസ്‌ പദ്ധതിയായ എയര്‍ കേരളയുടെ രൂപരേഖ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി അവതരിപ്പിക്കും. എയര്‍ ഇന്ത്യയെക്കുറിച്ച്‌ ഗള്‍ഫ്‌ മലയാളികള്‍ ഉന്നയിക്കുന്ന ന്യായമായ പരാതികള്‍ വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ അനുഭാവപൂര്‍വം പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും പ്രവാസികളുടെ യാത്രാ പ്രശ്‌നങ്ങളെ സംബന്ധിച്ചും വീസാ തട്ടിപ്പുകളെ സംബന്ധിച്ചും മാധ്യമങ്ങളില്‍ കൂടുതല്‍ ബോധവത്‌കരണ പ്രചാരണം നടത്തേണ്‌ടതുണെ്‌ടന്നും വയലാര്‍ രവി പറഞ്ഞു.

അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ്‌ കള്‍ച്ചറല്‍ സെന്ററില്‍ ഇന്ത്യന്‍ സ്‌ഥാനപതി കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവിധ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക