Image

പ്രമേഹ രോഗത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്‌ എത്തുമെന്ന്‌ റിപ്പോര്‍ട്ട്‌

Published on 14 November, 2012
പ്രമേഹ രോഗത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്‌ എത്തുമെന്ന്‌ റിപ്പോര്‍ട്ട്‌
ന്യൂഡല്‍ഹി: പ്രമേഹരോഗത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക്‌ കുതിക്കുന്നതായി റിപ്പോര്‍ട്ട്‌. നിലവില്‍ ചൈനയ്‌ക്കാണ്‌ ഒന്നാം സ്ഥാനമെങ്കിലും വൈകാതെ ഇന്ത്യ രോഗികളുപടെ കാര്യത്തില്‍ ഒന്നാംസ്ഥാനത്ത്‌ എത്തുമെന്ന്‌ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച്‌ ഇന്‍റര്‍നാഷനല്‍ ഡയബറ്റിസ്‌ ഫെഡറേഷന്‍ (ഐ.ഡി.എഫ്‌) അധ്യക്ഷന്‍ ജീന്‍ ക്‌ളോഡ്‌ എംബന്യയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. രാജ്യത്തെ 6.13 കോടി പ്രമേഹരോഗികളുണ്ടെന്നാണ്‌ ഔദ്യോഗിക കണക്ക്‌. എന്നാല്‍ യഥാര്‍ത്ഥ എണ്ണം ഇതിലും കൂടും.

മൂന്നാം സ്ഥാനത്ത്‌ അമേരിക്കയാണ്‌. അമേരിക്കയിലെ രോഗികളുടെ എണ്ണം 2.37 കോടി മാത്രമാണ്‌. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ്‌ പ്രമേഹം ഭീകരമാംവിധം പിടിമുറുക്കാന്‍ വഴിയൊരുക്കിയത്‌. കുട്ടികളും മുതിര്‍ന്നവരുമടക്കമുള്ളവരുടെ അകാലമരണത്തിന്‌ ഈ മാരകരോഗം വഴിയൊരുക്കുന്നതായും ക്‌ളോഡ്‌ എംബന്യ പറയുന്നു. മുന്‍ കാലങ്ങളില്‍ സമ്പന്നരുടെ മാത്രം ജീവിത ശൈലീ രോഗമായി കണക്കാക്കിയിരുന്ന പ്രമേഹം ഇന്ന്‌ സര്‍വ സാധാരണമായിട്ടുണ്ട്‌.

ഭക്ഷണക്രമത്തില്‍ വന്ന മാറ്റങ്ങളും വ്യായാമത്തിന്‍െറ കുറവുമാണ്‌ രോഗം പെരുകാന്‍ കാരണം. വികസനത്തെക്കുറിച്ച്‌ മാത്രം സംസാരിക്കുമ്പോഴും ആരോഗ്യത്തിന്‌ മുന്‍ഗണനയുള്ള വികസനമെന്ന കാഴ്‌ചപ്പാട്‌ ഇത്തരം രാജ്യങ്ങള്‍ മറക്കുകയാണെന്നും എംബന്യ പറഞ്ഞു. രക്ഷിതാക്കള്‍ കുട്ടികളെ മുറിക്കകത്ത്‌ അടച്ചിട്ട്‌ കൈയില്‍ ശീതളപാനീയങ്ങള്‍ നല്‍കി ടെലിവിഷന്‍ കാണാന്‍ പ്രേരിപ്പിക്കുകയാണ്‌. കളിസ്ഥലങ്ങള്‍ എല്ലായിടനിന്നും അപ്രത്യക്ഷമാവുകയാണ്‌. നഗരങ്ങളില്‍ സൈക്കിള്‍ പാതയും കാല്‍നട യാത്രക്കാര്‍ക്കുള്ള പ്രത്യേക ഇടങ്ങളും സ്ഥാപിക്കണമെന്ന്‌ ജീന്‍ ക്‌ളോഡ്‌ എംബന്യ പറഞ്ഞു. ലോകത്ത്‌ മൊത്തം 30 കോടി പ്രമേഹ രോഗികളാണുള്ളത്‌.
പ്രമേഹ രോഗത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്‌ എത്തുമെന്ന്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
Dr V P Gopinathan 2014-01-14 03:55:24
 I appreciate ur  efforts in raising awareness on health issues.Keep it up.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക