Image

യു.എ.ഇയില്‍ രണ്ടുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

Published on 13 November, 2012
യു.എ.ഇയില്‍ രണ്ടുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

അബൂദബി: അനധികൃത താമസക്കാര്‍ക്ക് പിഴകൂടാതെ രാജ്യം വിടാന്‍ അവസരം നല്‍കി യു.എ.ഇയില്‍ രണ്ടുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ നാല് മുതല്‍ ഫെബ്രുവരി മൂന്ന് വരെയാണ് പൊതുമാപ്പ്. വിസയും താമസരേഖകളും ഇല്ലാത്തവര്‍ക്ക് രേഖകള്‍ ശരിയാക്കാനും അവസരമുണ്ടാകും.

താമസ- കുടിയേറ്റ വകുപ്പ് അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ നാസര്‍ അവാദി അല്‍ മിന്‍ഹാലിയാണ് അബൂദബിയില്‍ ഇക്കാര്യം അറിയിച്ചത്. അനധികൃത താമസക്കാര്‍ക്ക് രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള താമസ- കുടിയേറ്റ വകുപ്പിന്‍െറ ഓഫിസുകളിലെത്തി ഔ്പാസ് വാങ്ങി രാജ്യം വിടാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക