Image

ദുബായില്‍ ഒഐസിസി വ്യോമയാന സഹമന്ത്രിയുമായി സമ്പര്‍ക്ക പരിപാടി നവംബര്‍ 14ന്‌

Published on 13 November, 2012
ദുബായില്‍ ഒഐസിസി വ്യോമയാന സഹമന്ത്രിയുമായി സമ്പര്‍ക്ക പരിപാടി നവംബര്‍ 14ന്‌
ദുബായി: പ്രവാസികളുടെ വിമാനയാത്രയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ മനസിലാക്കുവാനായി വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ദുബായിലെ വിവിധ പ്രവാസി സംഘടനാ പ്രതിനിധികളുമായി സമ്പര്‍ക്ക പരിപാടി നടത്തുന്നു.

ദുബായ്‌ ഒഐസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്വീകരണ യോഗവും സമ്പര്‍ക്കപരിപാടിയും ദുബായ്‌ ഷെയ്‌ഖ്‌ റഷീദ്‌ ഓഡിറ്റോറിയത്തില്‍ (ഇന്ത്യന്‍ സ്‌കൂള്‍) നവംബര്‍ 14ന്‌ (ബുധന്‍) രാത്രി 7.30ന്‌ നടക്കുമെന്ന്‌ പ്രസിഡന്റ്‌ സി.ആര്‍.ജി നായര്‍, വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ എന്‍.ആര്‍ മായിന്‍, ജനറല്‍ സെക്രട്ടറി എന്‍.പി. രാമചന്ദ്രന്‍ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

യോഗത്തിലേക്ക്‌ ദുബായിലെ എല്ലാ പ്രവാസി സംഘടന പ്രതിനിധികളേയും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ദുബായില്‍ ഒഐസിസി വ്യോമയാന സഹമന്ത്രിയുമായി സമ്പര്‍ക്ക പരിപാടി നവംബര്‍ 14ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക