Image

അല്‍മാസ്‌ കുവൈറ്റ്‌ ജനറല്‍ ബോഡിയും പ്രഫ. സണ്ണി തോമസിന്‌ സ്വീകരണവും നവംബര്‍ 16ന്‌

സിദ്ധിഖ്‌ വലിയകത്ത്‌ Published on 13 November, 2012
അല്‍മാസ്‌ കുവൈറ്റ്‌ ജനറല്‍ ബോഡിയും പ്രഫ. സണ്ണി തോമസിന്‌ സ്വീകരണവും നവംബര്‍ 16ന്‌
കുവൈറ്റ്‌: അലൂമ്‌നി അസോസിയേഷന്‍ ഓഫ്‌ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ ഉഴവൂര്‍ (അല്‍മാസ്‌ കുവൈറ്റ്‌) ജനറല്‍ ബോഡിയും സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ മുന്‍ ഇംഗ്ലീഷ്‌ വിഭാഗം മേധാവിയും ഷൂട്ടിംഗ്‌ കോച്ച്‌ പ്രഫ. സണ്ണി തോമസിന്‌ സ്വീകരണവും നല്‍കുന്നു.

നവംബര്‍ 16ന്‌ (വെള്ളി) വൈകുന്നേരം നാലിന്‌ റിഗാ റമദാ ഹോട്ടലിനു സമീപമുള്ള അല്‍ ജവഹാര്‍ അറബിക്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി.

അഡ്‌ഹോക്‌ കമ്മിറ്റി കണ്‍വീനര്‍ സിബി ചവറാട്ട്‌, ജോയിന്റ്‌ കണ്‍വീനര്‍മാരായ ജോസ്‌ ടോം, ഫിലിപ്പ്‌ സൈമണ്‍, കമ്മിറ്റി അംഗങ്ങളായ ജോസ്‌ മോനിപ്പള്ളി, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ക്ലിന്റ്‌സ്‌ ജോര്‍ജ്‌ എന്നിവര്‍ ഹൈഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അല്‍മാസ്‌ കുവൈറ്റ്‌ ജനറല്‍ ബോഡിയും പ്രഫ. സണ്ണി തോമസിന്‌ സ്വീകരണവും നവംബര്‍ 16ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക