Image

ദുബായില്‍ തേവര എസ്‌എച്ച്‌ പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു

Published on 13 November, 2012
ദുബായില്‍ തേവര എസ്‌എച്ച്‌ പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു
ദുബായ്‌: തേവര തിരുഹൃദയ കലാലയ(എസ്‌എച്ച്‌) പൂര്‍വവിദ്യാര്‍ഥി സംഗമം `ഹൃദയസംഗമം 2012' നവംബര്‍ ഒന്‍പതിന്‌ (വെള്ളി) ബദര്‍ ദുബായിലെ ഡ്യൂണ്‍സ്‌ ഹോട്ടലില്‍ സബീല്‍ പാലസ്‌ പ്രതിനിധി ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദീന്‍ ഉദ്‌ഘാടനം ചെയ്‌തു.

തേവര തിരുഹൃദയ കലാലയ അലൂമ്‌നി ഇന്റര്‍നാഷണല്‍ പ്രസിഡന്റ്‌ ബാബു ജോസഫ്‌ അധ്യക്ഷത വഹിച്ചു. കോളജ്‌ പ്രിന്‍സിപ്പല്‍ റവ. ഡോ. പ്രശാന്ത്‌ പാലക്കപ്പള്ളില്‍ കോളജിന്റെ 70 വര്‍ഷത്തെ പ്രവര്‍ത്തനത്തെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും വിശദീകരിച്ചു.

ദുബായിലുള്ള രാജഗിരി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ്‌ പുതുശേരി, കൈരളി ടിവി ഡയറക്‌ടര്‍ ഇ.എം. അഷ്‌റഫ്‌, ഇന്ത്യന്‍ മീഡിയ ഫോറം യുഎഇ പ്രസിഡന്റ്‌ വിജയമോഹന്‍, ജയ്‌ ഹിന്ദ്‌ ടിവി ബ്യൂറോ ചീഫ്‌ എല്‍വിസ്‌ ചുമ്മാര്‍, ജലീല്‍ പി.എ, ജോണ്‍ സി. ഏബ്രഹാം, അലൂമ്‌നി ഫെസിലേറ്റര്‍ ബിജു ഇട്ടാര്‍, സിന്ധു ബിജു (എആര്‍എന്‍ റേഡിയോ), അലന്‍ ജര്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു. യുഎഇയിലുള്ള വിവിധ എമിറേറ്റ്‌സില്‍നിന്നുള്ള നിരവധി പൂര്‍വവിദ്യാര്‍ഥികള്‍ യോഗത്തില്‍ പങ്കെടുത്തു.
ദുബായില്‍ തേവര എസ്‌എച്ച്‌ പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക