Image

ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലീത്തായ്ക്ക് ഓഗസ്റ്റ് 27 ന് ഡാളസ്സില്‍ സ്വീകരണം

അനില്‍ മാത്യൂ ആശാരിയത്ത് Published on 27 August, 2011
ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലീത്തായ്ക്ക് ഓഗസ്റ്റ് 27 ന് ഡാളസ്സില്‍ സ്വീകരണം

ഡാളസ് (ടെക്‌സാസ്): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബാംഗ്‌ളൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലീത്തായ്ക്ക് ഡാളസ്സില്‍ പ്രൗഡഗംഭീരമായ സ്വീകരണം നല്‍കുന്നു.

ഓഗസ്റ്റ് 27-ന് ശനിയാഴ്ച അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഡാളസ്സ് ഫോര്‍ട്ട്‌വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഡാളസ്സിലെത്തുന്ന മെത്രാപ്പൊലീത്തായെ ബഹുമാനപ്പെട്ട വൈദീകരും, മാനേജിംഗ് കമ്മിറ്റിയംഗങ്ങളും, വിശ്വാസികളും ചേര്‍ന്ന് സ്വീകരിക്കും.

സ്വീകരണത്തെത്തുടര്‍ന്നു ഡാളസ്സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്താ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് നേതൃത്ത്വം നല്‍കും. തുടര്‍ന്ന് ഇടവകയില്‍ നടക്കുന്ന ഫാമിലി നെറ്റ് 2011 മെത്രാപ്പോലീത്താ മുഖ്യാതിഥിയായിരിക്കും

ഓഗസ്റ്റ് 28ന് ഞായറാഴ്ച ഡാളസ്സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന വി. കൂര്‍ബ്ബാനയ്ക്ക് മെത്രാപ്പൊലീത്താ മുഖ്യകാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് നടക്കുന്ന സഭയുടെ സൗത്ത്‌വെസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട ഡാളസ് ഓക്ക്‌ലഹോമ ഏരിയ എം.ജി.ഒ.സി.എസം ഏകദിനസമ്മേളനത്തില്‍
മെത്രാപ്പൊലീത്താ മുഖ്യപ്രഭാഷണം നടത്തും

മെത്രാപ്പോലീത്തായതിനുശേഷമുള്ള തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മാര്‍ സെറാഫിം മെത്രാപ്പൊലീത്താ ഡാളസ്സിലെത്തുന്നത്. ഈ സ്വീകരണ ചടങ്ങില്‍ ഡാളസ്സ്‌ഫോര്‍ട്ട്‌വര്‍ത്തിലെ എല്ലാ വൈദീകരും, സഭാ വിശ്വാസികളും പങ്കെടുക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗവും ഡാളസ്സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിയുമായ റവ.ഫാ.രാജു എം. ദാനിയേല്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
റവ.ഫാ.രാജു എം. ദാനിയേല്‍ (വികാരി) - (214)476-6584
കുര്യന്‍ മാത്യൂ (ഇടവക സെക്രട്ടറി) - (214)223-8001
മൈക്കിള്‍ ചാക്കോ(ഇടവക ട്രസ്റ്റി) - (214)240-7123
ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലീത്തായ്ക്ക് ഓഗസ്റ്റ് 27 ന് ഡാളസ്സില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക