Image

വൃക്ക ലഭിച്ചു; പക്ഷെ ചികിത്സാ ചെലവിനു വകയില്ല

Published on 12 November, 2012
വൃക്ക ലഭിച്ചു; പക്ഷെ ചികിത്സാ ചെലവിനു വകയില്ല
കട്ടപ്പന: സ്വരാജ് മുരിക്കാട്ടുകുടി പുത്തന്‍വീട് കുട്ടപ്പന്‍ - സരസമ്മ ദമ്പതികളുടെ മൂന്നുമക്കളില്‍ ഇളയവനായ സന്തോഷ്‌കുമാര്‍(30) ആണ് ജീവന്‍ നിലനിര്‍ത്താനായി പരസഹായം തേടുന്നത്. അലുമിനിയം ഫേബ്രിക്കേഷന്‍ ജോലിചെയ്ത് രോഗിയായ പിതാവടങ്ങിയ കുടുംബത്തെ പോറ്റുന്നതിനിടയില്‍ 2006-ലാണ് സന്തോഷ്‌കുമാര്‍ ബോധമറ്റു വീണത്.

വിദഗ്ധ പരിശോധനയില്‍ സന്തോഷ്‌കുമാറിന്റെ രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമാണെന്നു കണെ്ടത്തി. മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ 2006 ജൂലൈ 20-ന് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ മാതാവിന്റെ ഒരു വൃക്ക മകനുനല്‍കി. ദീര്‍ഘനാളത്തെ ചികിത്സയ്ക്കുശേഷം സന്തോഷ്‌കുമാര്‍ ജീവിതത്തിലേക്ക് തിരികെവന്നപ്പോള്‍ രോഗിയായിമാറിയ മാതാവും മകനു ജീവന്‍ തിരികെകിട്ടിയതില്‍ സന്തോഷിച്ചു കഴിയുകയായിരുന്നു. ഇതിനിടയില്‍ മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ മാറ്റിവച്ച വൃക്കയും തകരാറിലായി. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് നടത്തിവരികയാണ്. കൂലിവേലചെയ്തും അടുക്കളജോലി ചെയ്തും മരുന്നിനും വീട്ടുചെലവിനുള്ള വകയും കണെ്ടത്തിയിരുന്ന മാതാവും കുടുംബവും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. മകന് വൃക്ക മാറ്റിവച്ചെങ്കിലേ ജീവിതം നിലനിര്‍ത്താനാകൂ. ഇതിനുള്ള പണവും ബി പോസിറ്റീവ് വൃക്കയും കണെ്ടത്താനാകാതെ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരുനേരത്തെ മരുന്നിനും ഭക്ഷണത്തിനുമായി കുടുംബം നാട്ടുകാരുടെ കാരുണ്യം കാത്തുകഴിയുന്ന അവസ്ഥയാണ്.

സര്‍ക്കാര്‍ സഹായത്തിനായി പല വാതിലുകളും മുട്ടിയെങ്കിലും ആരും ഇതുവരെ കനിഞ്ഞിട്ടില്ല. വീണ്ടും ഓപ്പറേഷന്‍ നടത്താന്‍ മൂന്നുലക്ഷം രൂപയെങ്കിലും വേണം. മൂന്നാഴ്ചമുമ്പ് അനുയോജ്യമായ വൃക്ക ലഭിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചെങ്കിലും ചികിത്സാ ചെലവിനുള്ള വക കണെ്ടത്താനാവാത്തതിനാല്‍ ചികിത്സയ്ക്കു പോകാനും കഴിഞ്ഞിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക