Image

പരിഷ്‌കൃത സമൂഹത്തില്‍ അന്ധവിശ്വാസങ്ങള്‍ വ്യാപിക്കുന്നു: മുഹമ്മദ്‌ സലീം സുല്ലമി

ജാഫറലി പാലക്കോട്‌ Published on 12 November, 2012
പരിഷ്‌കൃത സമൂഹത്തില്‍ അന്ധവിശ്വാസങ്ങള്‍ വ്യാപിക്കുന്നു: മുഹമ്മദ്‌ സലീം സുല്ലമി
ജിദ്ദ: പരിഷ്‌കൃത സമൂഹങ്ങളിലെ ഉല്‍പ്പതിഷ്‌ണുക്കളില്‍ പോലും ശാസ്‌ത്രീയ മുഖം നല്‍കിയും മതാദ്ധ്യാപനങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചും അന്ധവിശ്വാസങ്ങള്‍ വ്യാപിക്കുകയാണെന്ന്‌ പണ്ഡിതനും കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ സി മുഹമ്മദ്‌ സലീം സുല്ലമി വ്യക്തമാക്കി. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥമായ ദൈവ വിശ്വാസത്തിലൂടെ നിര്‍ഭയത്വം നേടിയവര്‍ അദൃശ്യമായ രീതിയില്‍ ഗുണവും ദോഷവും പ്രതീക്ഷിക്കേണ്ടത്‌ ദൈവത്തില്‍ നിന്ന്‌ മാത്രമാണ്‌. യഥാര്‍ത്ഥ ദൈവ വിശ്വാസം പ്രചരിപ്പിക്കേണ്ടവര്‍ അന്ധവിശ്വാസങ്ങളുടെ പ്രയോക്താക്കളും, പ്രചാരകരും, ചൂഷകരുമാവുന്നത്‌ വര്‍ത്തമാന കാലത്തെ ദുരന്തമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

മുജാഹിദ്‌ പ്രസ്ഥാനത്തിലെ വര്‍ത്തമാന സംഭവങ്ങള്‍ വിശദീകരിച്ചു കൊണ്ട്‌ ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി ഐ പി അബ്ദുസലാം സംസാരിച്ചു. ഇസ്ലാഹി സെന്റര്‍ ജിദ്ദ ജനറല്‍ സെക്രട്ടറി നൗഷാദ്‌ കരിങ്ങനാട്‌ അദ്ധ്യക്ഷനായിരുന്നു. റഷീദ്‌ പേങ്ങാട്ടിരി സ്വാഗതവും ജരീര്‍ വേങ്ങര നന്ദിയും പറഞ്ഞു.
പരിഷ്‌കൃത സമൂഹത്തില്‍ അന്ധവിശ്വാസങ്ങള്‍ വ്യാപിക്കുന്നു: മുഹമ്മദ്‌ സലീം സുല്ലമി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക