Image

ചെന്നിത്തല മന്ത്രിയാകണമെന്ന്‌ വെള്ളാപ്പള്ളി‍

Published on 12 November, 2012
ചെന്നിത്തല മന്ത്രിയാകണമെന്ന്‌ വെള്ളാപ്പള്ളി‍
കൊച്ചി: കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല മന്ത്രിയാകണമെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരിക്കലും എംഎല്‍എയായി ഒതുങ്ങാനല്ല അധികാരമോഹമുള്ളതിനാലാണ്‌ രമേശ്‌ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്‌. കെപിസിസി പ്രസിഡന്റ്‌ സ്‌ഥാനം എംഎല്‍എ പണിയേക്കാളും വലുതാണ്‌. ചെന്നിത്തല മന്ത്രിസഭയിലെത്തിയാല്‍ കൂട്ടുത്തരവാദിത്തവും കാര്യക്ഷമതയും വര്‍ധിക്കും. കെപിസിസി പ്രസിഡന്റ്‌ എംഎല്‍എയായി ഒതുങ്ങരുത്‌. മന്ത്രിയാകാനല്ലെങ്കില്‍ കെപിസിസി പ്രസിഡന്റ്‌ സ്‌ഥാനമോ എംഎല്‍എ സ്‌ഥാനമോ രാജിവയ്‌ക്കണം. സീനിയോരിറ്റി നോക്കിയാലും രമേശിന്‌ മന്ത്രിസഭയിലെത്താന്‍ അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക