Image

കൊച്ചി മെട്രോ ഏറ്റെടുക്കാന്‍ ഡിഎംആര്‍സി തീരുമാനിച്ചിട്ടില്ല: ഷീലാ ദീക്ഷിത്‌

Published on 12 November, 2012
കൊച്ചി മെട്രോ ഏറ്റെടുക്കാന്‍ ഡിഎംആര്‍സി തീരുമാനിച്ചിട്ടില്ല: ഷീലാ ദീക്ഷിത്‌
ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതി ഡിഎംആര്‍സി ഏറ്റെടുക്കുന്നതിനെക്കുറിച്ച്‌ തീരുമാനം എടുത്തിട്ടില്ലെന്ന്‌ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്‌. ഡല്‍ഹി മെട്രോ പദ്ധതികളെ ബാധിക്കാതെ കൊച്ചി മെട്രോ ഏറ്റെടുക്കാനാകുമോ എന്ന്‌ പരിശോധിക്കണം. ഏറ്റെടുത്ത പദ്ധതികള്‍ ഒരുമിച്ചു കൊണ്ടുപോകന്‍ ഡിഎംആര്‍സിക്ക്‌ കഴിയുമോ എന്നും പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ഡിഎംആര്‍സിക്ക്‌ ഡല്‍ഹി മെട്രോയുടെ മൂന്ന്‌, നാല്‌ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്‌. ഇത്‌ ഏകദേശം നാനൂറ്‌ കിലോമീറ്ററോളം ദൂരം വരും. ഇതിനാകും പ്രാഥമിക പരിഗണന നല്‍കുകയെന്നും അവര്‍ വ്യക്‌തമാക്കി. കൊച്ചി മെട്രോ ഡിഎംആര്‍സി ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മലയാളി അസോസിയേഷന്‍ സമര്‍പ്പിച്ച നിവേദനം സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു ദീക്ഷിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക