Image

ആശുപത്രിയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ തൃണമൂല്‍ നേതാവ്‌ അറസ്‌റ്റില്‍

Published on 11 November, 2012
ആശുപത്രിയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ തൃണമൂല്‍ നേതാവ്‌ അറസ്‌റ്റില്‍
കൊല്‍ക്കൊത്ത: സ്വകാര്യ നഴ്‌സിംഗ്‌ ഹോമില്‍ തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ആഷിഷ്‌ ഡെ അറസ്‌റ്റില്‍. വെള്ളിയാഴ്‌ചയാണ്‌ സംഭവം. ആശുപത്രിയില്‍ എത്തിയ ഡെ ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടാകുകയും അതിനിടെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്‌ ബിര്‍ഭൂം ജില്ലയില്‍ നിന്നും ഡെയെ കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു. ആയുധം കൈവശം വച്ചതുള്‍പ്പെടെ ജാമ്യം ലഭിക്കാത്ത അഞ്ചു കേസുകളാണ്‌ ഡെയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്‌.

അതേസമയം, ഡെയെ തള്ളിപ്പറഞ്ഞ്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാക്കളും രംഗത്തെത്തി. ഡെയെ രണ്ടു വര്‍ഷം മുന്‍പ്‌ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്ന്‌ തൃണമൂല്‍ എം.പി ശതാബ്‌ദി റോയ്‌ പറഞ്ഞു. ഡെയ്‌ക്ക് പാര്‍ട്ടിയുമായി ഇപ്പോള്‍ ബന്ധമില്ലെന്നാണ്‌ റോയുടെ അവകാശവാദം. എന്നാല്‍ നവംബര്‍ ഏഴിന്‌ ഡെ തൃണമൂല്‍ ജില്ലാ പ്രസിഡന്റ്‌ അനുബ്രത മണ്ഡലുമൊത്ത്‌ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യവും പുറത്തുവന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക