Image

അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവിന് ജീവപര്യന്തം

Published on 11 November, 2012
അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവിന് ജീവപര്യന്തം
ന്യൂദല്‍ഹി: അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും മുടികത്തിച്ച് കനാലിലേക്ക് തള്ളിയിടുകയും ചെയ്ത യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ചു.

ദല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജി കാമിനി ലോ ഇരയായ പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദല്‍ഹി സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

2012 ഫെബ്രുവരിയില്‍ 25കാരന്‍ ശ്രീരാം ഭഗ്വാന്‍ പെണ്‍കുട്ടിയെ പഴങ്ങള്‍ നല്‍കി കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും മൃതപ്രായയായ പെണ്‍കുട്ടിയുടെ മുടി കത്തിച്ചതിനുശേഷം 15 അടിയോളം ആഴമുള്ള കനാലിലേക്ക് തള്ളിയിടുകയുമായിരുന്നു. കനാലിന്റെ അരികിലെ ചെടികളില്‍ തങ്ങിക്കിടന്ന പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ചുറ്റിത്തിരിഞ്ഞ പ്രതിയെ ജനങ്ങള്‍ പിടികൂടി പൊലീസിനു കൈമാറി.
പ്രതിക്ക് ജയില്‍ശിക്ഷക്ക് പുറമെ 60,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക