Image

ബാങ്ക് ലോക്കര്‍ കവര്‍ച്ച: പിന്നില്‍ ഒരു ജീവനക്കാരന്‍

Published on 11 November, 2012
ബാങ്ക് ലോക്കര്‍ കവര്‍ച്ച: പിന്നില്‍ ഒരു ജീവനക്കാരന്‍
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കവര്‍ന്ന സംഭവത്തിനു പിന്നില്‍ ബാങ്കിലെ ജീവനക്കാരിലൊരാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. 

മോഷ്ടാവിനെക്കുറിച്ച് പോലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചുവരികയാണ്. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് കവര്‍ച്ച നടത്തിയതെന്നാണ് നിഗമനം. ഇത് സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധനാ ഫലത്തിനുവേണ്ടി കാത്തിരിക്കുകയാണ്. 

ലോക്കറിനടുത്തേക്ക് നൂറിലധികം പേര്‍ വന്നുപോവുന്നതായി ബാങ്കിലെ ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇതില്‍ ജീവനക്കാരും ഉപഭോക്താക്കളുമുണ്ട്. പക്ഷേ, ആരെങ്കിലും രജിസ്റ്ററില്‍ രേഖപ്പെടുത്താതെ പ്രവേശിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. 

ഒന്നരമാസത്തെ വീഡിയോ ദൃശ്യങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി ഒന്നരമാസത്തെ വീഡിയോകൂടി പരിശോധിക്കാനുണ്ടെന്നും പോലീസ് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക